കോഴിക്കോടന്‍ മണ്ണിലെ വെള്ളച്ചാട്ട വിസ്മയം

കോഴിക്കോട് : മുഹബത്ത് തുടിക്കണ മൊഞ്ചുള്ള വിഭവങ്ങള്‍ ഒരുക്കുന്ന നാട് മാത്രമല്ല കോഴിക്കോട്. വരപ്രസാദം പോലെ ലഭിച്ച പ്രകൃതി ഭംഗിയുടെ കൂട്ടുകാരി കൂടിയാണ് മലബാറിന്റെ ഈ മൊഞ്ചത്തി. കോഴിക്കോട് ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് തുഷാരഗിരി.

കാടും കാട്ടാറും വെള്ളച്ചാട്ടവും… കുളിര്‍മ തേടിയെത്തുന്ന സഞ്ചാരികളുടെ ഉല്ലാസകേന്ദ്രമാണ് തുഷാരിഗിരി. ജീരകപ്പാറ നിത്യഹരിത വനമേഖലയിലെ പുഴകളും കാനന ചോലകളും അഞ്ചു വെള്ളച്ചാട്ടങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

ചാലിയാറിന്റെ ഉപ നദിയായ ചാലിപ്പുഴയിലും കൈവഴികളിലുമാണു പ്രകൃതിസുന്ദരമായ വെള്ളച്ചാട്ടങ്ങളുള്ളത്. തുഷാരഗിരി വനത്തിലേയ്&്വംിഷ;ക്ക് പ്രവേശിക്കുമ്പോള്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടമാണ്. സമീപം ഏറെ വര്‍ഷം പഴക്കമുള്ള താന്നി മുത്തശ്ശി മരവും കൗതുക കാഴ്ച്ചയാണ്. അഞ്ചാറാളുകള്‍ക്കു കയറി നില്‍ക്കാവുന്ന വലിയ പൊത്തോടു

മരത്തിനുള്ളിലെ പൊത്തിലൂടെ മുകളിലേയ്ക്ക് നോക്കിയാല്‍ ആകാശം കാണാം. ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് മഴവില്‍ വെള്ളച്ചാട്ടം. ഉയരത്തില്‍ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ വെള്ളം പാറകളില്‍ തട്ടി തെറിക്കുമ്പോള്‍ സൂര്യപ്രകാശത്തില്‍ വര്‍ണ മഴവില്ല് കാണാന്‍ കഴിയുന്നത് കൊണ്ടാണ് മഴവില്‍ച്ചാട്ടം എന്നു പേര്.

തുമ്പികള്‍ കൂട്ടത്തോടെ കാണപ്പെടുന്നതാണ് മൂന്നാമത്തെ തുമ്പിതുള്ളംപാറ വെള്ളച്ചാട്ടം. കരിംപാറ പ്രദേശത്തു തോണിപോലെ നീണ്ടുകിടക്കുന്ന തോണിക്കയത്തിനു മുകളിലാണു നാലാമത്തെ വെള്ളച്ചാട്ടമുള്ളത്. തുഷാരഗിരി ഇക്കോ ടൂറിസം സെന്റര്‍ ഓഫിസില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് തുഷാരഗിരിയിലെ ഏറ്റവും ഉയരം കൂടിയ അവഞ്ഞിത്തോട് വെള്ളച്ചാട്ടം.

എങ്ങനെ എത്താം

കോഴിക്കോട്ടുനിന്നു താമരശേരി, കോടഞ്ചേരി വഴി തുഷാരഗിരിയെത്താം. 55 കിലോമീറ്റര്‍

വയനാട്ടില്‍ നിന്നു ചുരമിറങ്ങി അടിവാരത്തുനിന്നു നൂറാംതോട് വഴി ആറു കിലോമീറ്റര്‍.

മലപ്പുറം ജില്ലയില്‍ നിന്നു വരുന്നവര്‍ക്കു മഞ്ചേരി, അരീക്കോട്, മുക്കം, ഓമശേരി, കോടഞ്ചേരി വഴിയും തുഷാരഗിരിക്ക് എത്താം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം