കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ വിതരണം ചെയ്യാനുള്ള ഭക്ഷണത്തില്‍ തലയിടുന്ന എലി; യാത്രക്കാര്‍ക്ക് ലഭിക്കുന്നത് സുരക്ഷിതമല്ലാത്ത ഭക്ഷണം

കോഴിക്കോട്: കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ വിതരണം ചെയ്യാനുള്ള ഭക്ഷണത്തില്‍ തലയിടുന്ന എലിയുടെ ചിത്രം പുറത്ത് . കഴിഞ്ഞ ദിവസമായിരുന്നു സംഭവം.  കോഴിക്കോട് സ്റ്റേഷനില്‍ റെയില്‍വേ കാറ്ററിംഗ് വിഭാഗം പ്ലാറ്റ്ഫോമില്‍ കൊണ്ടുവച്ച ഭക്ഷണപ്പായ്ക്കറ്റുകളില്‍ തലയിടുന്ന എലിയുടെ ചിത്രമാണ്  പുറത്ത് വിട്ടത്. ആരുടെ ട്രേയില്‍ നിന്നാണ് എലി ഭക്ഷിച്ചതെന്ന് പരിശോധിക്കുമെന്നും ആളെ തിരിച്ചറിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം