പോലീസ് ഒഫീസറെന്ന വ്യാജേന വിവാഹാഭ്യര്‍ഥന ; ഒടുവില്‍ വീട്ടമ്മയുമായി പ്രണയത്തിലായ കോഴിക്കോട് സ്വദേശി യുവതിയെ പീഡിപ്പിച്ചു മുങ്ങി; സംഭവം ഇങ്ങനെ

മലപ്പുറം: പോലീസ് ഒഫീസറെന്ന വ്യാജേന വിവാഹാഭ്യര്‍ഥന നടത്തി ഒടുവില്‍ വീട്ടമ്മയുമായി  പ്രണയത്തിലായ യുവാവ് യുവതിയെ കബളിപ്പിച്ച് പീഡിപ്പിക്കുകയും സ്വത്തുമായി മുങ്ങുകയും ചെയ്തു.  സംഭവത്തില്‍ കോഴിക്കോട് പേരാമ്പ്ര സ്വദേശി പാരലേരി ടൗൺ പൂളക്കണ്ടി അൻവർ ഇബ്രാഹീം(40)നെ തിരൂർ സിഐ അറസ്റ്റ് ചെയ്തു.കോട്ടക്കൽ പൊലീസിൽ ലഭിച്ച പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുരുക്കിയത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ നദാപുരത്ത് വെച്ച് തിരൂർ സിഐ എംകെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

     വിവാഹ മോചിതയായ രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയുമായി വിവാഹാഭ്യാർത്ഥന നടത്തിയാണ് പ്രതി ആദ്യം ബന്ധം സ്ഥാപിച്ചത്. കോഴിക്കോട്ടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന് യുവതിയെ പറഞ്ഞു വിശ്വാസിപ്പിച്ചിരുന്നു. പൊലീസ് യൂണിഫോം ധരിച്ചും ഇയാൾ യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷം മുമ്പാണ് പ്രതി യുവതിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് യുവതിയുടെ വിശ്വാസ്യത നേടിയ ശേഷം കാറും സ്വർണാഭരണങ്ങളും വാങ്ങി ഇയാൾ മുങ്ങുകയായിരുന്നു. പ്രതി വിവാഹ വാഗ്ദാനം നൽകി ശാരീരികമായി തന്നെ പീഡിപ്പിച്ചതായും ആഭരണങ്ങളും കാറും തട്ടിയെടുക്കുകയും ചെയ്തതായി കാണിച്ച് യുവതി കോട്ടക്കൽ പൊലീസിൽ പരാതി നൽകിയിരുന്ന. യുവതിയിൽ നിന്ന് തട്ടിയെടുത്ത കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശിനിയായ മറ്റൊരു യുവതിയും ഇയാളുടെ വലയിൽ അകപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം