ഇവരും ജീവിക്കാന്‍ വേണ്ടി പൊരുതുന്നവരാണ് ;പഴയകാല ആശുപത്രി ശുചീകരണ തൊഴിലാളികളുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം ഇന്നേക്ക്‌ 24 ദിവസത്തിലേക്ക്

കോഴിക്കോട്:ഒരുകാലത്ത് ആരും തന്നെ ജോലി ചെയ്യാൻ അറയ്ക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രി ശുചീകരണ ജോലി യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ വെറും 35 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഒരു കൂട്ടം ആളുകൾ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ജോലി തിരകെ കിട്ടാന്‍ രാപ്പകല്‍ സത്യാഗ്രഹ  സമരം ചെയ്യാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 24 ദിവസം.

ഈയിടയായി വർദ്ധിച്ചു വന്ന കൂലിയുടെ അടിസ്ഥാനത്തിൽ തീർത്തും അവഗണന നേരിട്ടത്തോടെ കലട്രേറ്റിന മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു വരികയാണിവര്‍.

മെഡിക്കൽ കോളേജിലെ രണ്ട് ആശുപത്രികളിലായി മൂന്നുറിലധികം നിയമനങ്ങള്‍ ള്ളതിൽ മൂന്നിലൊന്ന് നിയമനം പഴയ കാല തൊഴിലാളികൾക്കായി മാറ്റിവെയ്ക്കണമെന്നും 60വയസ്സ് വരെ ജോലി സ്ഥിരപ്പെടുത്തണം എന്നും ന്യായമായ   ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  പഴയ കാല തൊഴിലാളികളുടെ സംഘടനയായ അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്.

ആയുസ്സിന്റെ പകുതി ഭാഗവും ശുചീകരണ ജോലിക്കായി  സമര്‍പ്പിച്ച തൊഴിലാളികള്‍  തീര്‍ത്തും ഈ ജോലിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്.തങ്ങളുടെ ആവിശ്യങ്ങള്‍ ഉന്നയിച്ച് മൂന്ന് വട്ടം ജില്ലാ കളക്ടറുമായി കൂടി കാഴ്ച നടത്തിയെങ്കിലും അനുകൂലമായ യാതൊരു നടപടികളും ഇതുവരെ അധികാരികള്‍ കൈക്കൊണ്ടിട്ടില്ലെന്ന്‍  സമര സമിതി ചെയര്‍മാന്‍ സതീഷ്‌ പാറന്നൂർ ട്രൂ വിഷനോട് പറഞ്ഞു.പ്രശ്നം പരിഹരിച്ചിട്ടില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു .

സമരം ചെയ്യുന്നതില്‍ പകുതി പേരും മധ്യവയസ്ക്കരായിട്ടുള്ള തൊഴിലാളികളാണ് പെട്ടെന്നൊരു ദിവസം മറ്റൊരു ജോലി എന്നത് ഇവരെ  സംബന്ധിച്ച് ദുഷ്കരമാണ് .മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം സമരത്തോട് ഐക്യപ്പെടുമ്പോഴും വാഗ്ദാനങ്ങള്‍ നല്‍കുമ്പോഴും  അവരുടെ കുടുംബം അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണ്. ദിവസ വേതന തൊഴിലാളികളോടുള്ള തൊഴിൽ ക്രൂരത അധികാരികള്‍ ഇനിയും  കണ്ടില്ലെന്ന് നടിക്കരുത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം