വിദ്യാഭ്യാസ വായ്പ കൃത്യമായി അടക്കുന്നവര്‍ക്ക് ഇളവ് നല്‍കും

By | Friday February 12th, 2016

cm budgetതിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളിലെ പത്ത് തവണകൾ കൃത്യമായി തിരിച്ചടച്ചാല്‍ അവസാനത്തെ രണ്ട് തവണ സര്‍ക്കാര്‍ അടക്കുമെന്ന് സർക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനം. ഇന്ത്യക്കകത്ത് പഠിക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. കൂടാതെ വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്കുകളുടെ സഹകരണത്തോടെ ബൃഹത് പദ്ധതി സർക്കാർ നടപ്പാക്കും. ഈ മേഖലയുടെ വികസനത്തിന് 1,330.79 കോടി രൂപയും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 14 കോടി രൂപയും നീക്കിവെച്ചതായി മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

ഒരു കോളജ് പോലുമില്ലാത്ത പിന്നാക്ക വിഭാഗങ്ങള്‍ക്ക് കോളജ് അനുവദിക്കും. 100 വര്‍ഷം പൂര്‍ത്തിയാക്കിയ എയ്ഡഡ് കോളജുകള്‍ക്ക് ഒരു കോഴ്‌സ് കൂടി പുതിയതായി അനുവദിക്കും. മഹാരാജാസ് കോളജ് സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ കോളജ് ആക്കി മാറ്റും. 10 കോളജുകളെ സെന്‍റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തും.

100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും പാലായില്‍ ഇന്‍ഫോസിറ്റിയുടെ തുടര്‍ നടപടികള്‍ക്ക് 25 കോടി രൂപ വകയിരുത്തിയതായും ബജറ്റിൽ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം