44 രൂപയുടെ ഓണം പ്രീപെയ്ഡ് മൊബൈല്‍ പ്ളാനുമായി ബിഎസ്എന്‍എല്‍

കൊച്ചി > ഒരുവര്‍ഷം കാലാവധിയുള്ള 44 രൂപയുടെ ഓണം പ്രീപെയ്ഡ് മൊബൈല്‍ പ്ളാനുമായി ബിഎസ്എന്‍എല്‍. 44 രൂപയില്‍ 20 രൂപയ്ക്ക് സംസാരസമയവും ലഭിക്കും. ആദ്യ ഒരുമാസത്തില്‍ ബിഎസ്എന്‍എല്‍ വിളികള്‍ക്ക് മിനിറ്റിന് അഞ്ച് പൈസയും മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് 10 പൈസയുമാണ് നിരക്ക്. 500 എംബി ഡാറ്റയും സൌജന്യമാണ്.

ഒരുമാസത്തിന് ശേഷമുള്ള വിളികള്‍ക്ക് സെക്കന്‍ഡിന് ഒരുപൈസയും ഒരു എംബി ഡാറ്റയ്ക്ക് 10 പൈസയുമാണ് നിരക്ക്. തിങ്കളാഴ്ചമുതല്‍ പ്ളാന്‍ നിലവില്‍വരുമെന്ന് ബിഎസ്എന്‍എല്‍ എറണാകുളം ടെലികോം സര്‍ക്കിള്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരുവര്‍ഷത്തെ കാലാവധി തീരുമ്പോള്‍ വീണ്ടും 44 രൂപ റീച്ചാര്‍ജിലൂടെ പ്ളാന്‍ തുടരാം. നിലവില്‍ മറ്റു പ്ളാനുകള്‍ ഉപയോഗിക്കുന്നവര്‍ക്കും പിഎല്‍എഎന്‍ സ്പേസ് ഒഎന്‍എഎം എന്ന് സന്ദേശം 123 എന്ന നമ്പറിലേക്കയച്ചാല്‍ പുതിയ പ്ളാനിലേക്ക് മാറാം.

മൊബൈല്‍ഫോണ്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ബിഎസ്എന്‍എല്‍ ഉപഭോക്തൃ സേവനകേന്ദ്രങ്ങളില്‍ ഈ സേവനം സൌജന്യമാണ്. ഡയറക്ട് സെല്ലിങ് ഏജന്റ്മാരും ഫ്രാഞ്ചൈസികളും ആധാര്‍ ബന്ധിപ്പിക്കല്‍ നടത്തുന്നുണ്ട്. ഇതിനായി ഒരു കണക്ഷന് അഞ്ചു രൂപവീതം ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. പലരും കൂടുതല്‍ തുക ഈടാക്കുന്നതായുള്ള പരാതിയുണ്ട്. ഇത് ബിഎസ്എന്‍എലിന്റെ അറിവോടെയല്ല.
മൊബൈല്‍ കവറേജ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 234 ത്രി ജി ടവറുകള്‍ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഗ്രാമീണമേഖലകളായ അമ്പലമുകള്‍, പട്ടിമറ്റം, കിഴക്കമ്പലം, കൂവപ്പടി, ചേലാട്, ചെറുവത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൈഫൈ ഹോട്ട്സ്പോട്ടുകളും സ്ഥാപിക്കുന്നു.

സ്മാര്‍ട്ട്ഫോണില്‍ ഡാറ്റാ പായ്ക്ക് ഇതുവരെ ഉപയോഗിക്കാത്ത ഉപയോക്താക്കള്‍ക്ക് ഒരുമാസത്തേക്ക് ഒരു ജിബി ഡാറ്റ സൌജന്യമായി നല്‍കും. പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ എന്നിവയില്‍ നിലവിലുള്ള പ്ളാനുകളിലും പുതിയ പ്ളാനുകളിലും വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത ഉപയോക്താക്കള്‍ക്ക് 249 രൂപയുടെ പ്ളാനില്‍ പുതിയ കണക്ഷനെടുക്കാനും സൌകര്യമുണ്ടാകും.  ഒരുവര്‍ഷത്തിനുശേഷം ഇവ 499 രൂപയുടെ പ്ളാനിലേക്ക് മാറും.
ഈ സാമ്പത്തികവര്‍ഷം 30,000 വീതം ലാന്‍ഡ്ലൈന്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 5000 എഫ്ടിടിഎച്ച് കണക്ഷനുകളും നാലുലക്ഷം മൊബൈല്‍ കണക്ഷനുകളും ആണ് ലക്ഷ്യം. ഇതിലൂടെ 525 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നതായും ജി മുരളീധരന്‍ പറഞ്ഞു. ബിഎസ്എന്‍എല്‍ ടെലികോം സര്‍ക്കിള്‍ അഡ്മിനിസ്ട്രേറ്റീവ് ഡിജിഎം എം എസ് ഹരി, ഓപ്പറേഷന്‍സ് ഡിജിഎം വി സി മാത്യൂസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം