വരുന്നു ബിഎസ്എന്‍എല്‍ 5ജി

ദില്ലി: പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്‍ 5ജി അവതരിപ്പിച്ചേക്കും. 4ജി, 5ജി സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി 700 മെഗാഹെട്‌സ് ബാന്‍ഡിലുള്ള എയര്‍വേവുകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍,ടെലികോം വകുപ്പിന് കത്തയച്ചിട്ടുണ്ട്.

700 മെഗാഹെര്‍ട്‌സ് ബാന്‍ഡിലുള്ള 5 മെഗാഹെട്‌സിന്റെ 6 സ്ലോട്ടുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഭാവിയില്‍ വളരെ വേഗതയുള്ള 5 ജി സേവനങ്ങള്‍ നല്‍കുന്നതിനായി ഒരു സ്ലോട്ട് കൂടി അനുവദിക്കണമെന്നാണ് ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

5ജി സേവനങ്ങള്‍ക്കായി ഫിന്നിഷ് കമ്പനിയായ നോക്കിയയുമായി പങ്കാളിത്തതിലേര്‍പ്പെട്ടതിനൊപ്പം ചൈനീസ് നിര്‍മാതാക്കളായ ഇസഡ്ടിഇയുമായും ബിഎസ്എന്‍എല്‍ സഖ്യത്തിലേര്‍പ്പെടാനുള്ള നടപടികള്‍ നടക്കുകയാണ്.

നവീന സാങ്കേതിക വിദ്യകളും ആശയങ്ങളും സ്വന്തമാക്കുക എന്നതാണ് ഇതുവഴി ബിഎസ്എന്‍എല്‍ ലക്ഷ്യം വയ്ക്കുന്നത്. 5ജി മേഖലയില്‍ തങ്ങളുടെ ആഗോള അനുഭവം വര്‍ധിപ്പിക്കാമെന്നതും ബിഎസ്എന്‍എല്‍ ഉദ്ദേശിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം