ബ്രുവറി അഴിമതി: എക്സൈസ് മന്ത്രിയുടെ രാജ്യ ആവശ്യപ്പെട്ട് ഇന്ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

ബ്രുവറി അഴിമതി ആരോപണത്തിൽ എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാ‍ർച്ച് നടത്തും. എക്സൈസ് മന്ത്രി രാജിവയ്ക്കുകയും ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തുകയും വേണമെന്നാണ് ആവശ്യം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്. ബ്രുവറികളും ഡിസ്ലറികളും അനുവദിച്ചതിൽ അന്വേഷണം നടത്താൻ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്നലെ ഗവർണക്ക് കത്തു നൽകിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് പുതുതായി ബ്രൂവറികൾ സ്ഥാപിച്ചത് അബ്കാരി നയം പാലിച്ചാണെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. പുതുതായി ബ്രൂവറികൾ അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെ ആണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

അബ്കാരി നയം പരിശോധിച്ച് ബ്രൂവറികൾ അനുവദിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് എക്സൈസ് കമ്മീഷണറാണ്. മദ്യനിർമാണശാലകൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് അപേക്ഷ നൽകാമെന്നും, ഇതുവരെ സർക്കാരിന് അഞ്ച് അപേക്ഷകൾ കിട്ടിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം