നാല് വര്‍ഷമായി പ്രണയിച്ച കാമുകനുമായുള്ള വിവാഹത്തലേന്നു ഫെയ്സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

നീലേശ്വരം: നാലു വര്‍ഷം പ്രണയിച്ച യുവാവുമായുള്ള രഹസ്യവിവാഹത്തലെന്നു പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി. കാഞ്ഞിരപ്പൊയില്‍ സ്വദേശി സ്വദേശിനിയാണു നാലു വര്‍ഷക്കാലം പ്രണയിച്ച കാമുകനെ ഉപേക്ഷിച്ചു വിവാഹത്തിന്റെ തലേദിവസം മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയയത്.

ചെറുപുഴ പാടിച്ചാല്‍ സ്വദേശിയും ഫേസ്ബുക്ക് കാമുകനെയാണ് യുവതി വിവാഹം ചെയ്തത്. പിതാവിന്റെ ബന്ധു കൂടിയായ യുവാവുമായി പെണ്‍കുട്ടി നീണ്ട നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു.

എന്നാല്‍ ബന്ധുക്കള്‍ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്യാണം നടത്തമെന്നു പെണ്‍വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു.

പെണ്‍കുട്ടിക്കു 18 വയസായതോടെ വിവാഹഭ്യര്‍ത്ഥനയുമായി ചെറുക്കാന്‍ വീട്ടുകാര്‍ പെണ്ണിന്റ വീട്ടില്‍ എത്തി. എന്നാല്‍ യുവതിയുടെ മാതാപിതാക്കള്‍ വിവാഹത്തിനു തയാറായിരുന്നില്ല. ഒടുവില്‍ കാമുകന്റെ വീട്ടുകാരുടെ പിന്തുണയോടെയാണു വിവാഹം നടത്താന്‍ തീരുമാനിച്ചത്.

വിവാഹത്തിന്റെ തലേദിവസം വൈകുന്നേരം പെണ്‍കുട്ടിയും യുവാവും ബൈക്കില്‍ കാഞ്ഞങ്ങാട് എത്തി വസ്ത്രങ്ങളും വിവാഹത്തിനാവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങുകയും ചെയ്തു. തുടര്‍ന്ന് നീലേശ്വരത്ത് എത്തിയ ഉടന്‍ ഞാന്‍ പോകുന്നു എന്ന് പറഞ്ഞ് കാമുകനോടു യാത്ര പറഞ്ഞ് പെണ്‍കുട്ടി പോയി.

എന്നാല്‍ വരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തിനെ തുടര്‍ന്ന് യുവാവ് കാമുകിയെ അന്വേഷിക്കുകയായിരുന്നു. അപ്പോഴേയ്ക്കു മറ്റൊരു യുവാവുമായി വിവാഹം നടന്നതിന്റെ ചിത്രങ്ങള്‍ യുവതി തന്നെ കാമുകന്റെ ഫോണിലേയ്ക്ക് അയച്ചു നല്‍കുകയായിരുന്നു.

ഫേസ്ബുക്ക് കാമുകനുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. ഇതോടെ കല്യാണ വീട്ടില്‍ ആകെ മൂകതയായി. സദ്യക്കായി വാങ്ങിയ സാധനങ്ങള്‍ തിരികെ നല്‍കി. എന്നാല്‍ സമനില നഷ്ടപ്പെടാതെ കാമുകന്‍ സംഭവം ഒരു ആഘോഷമാക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം