ബ്രൂവറി വിവാദം;അന്വേഷണം ആവശ്യപ്പെട്ട് ശ്രീചക്ര ഡിസ്റ്റലറീസ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച്

പെരുമ്പാവൂര്‍: ബ്രൂവറി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശ്രീചക്ര ഡിസ്റ്റലറീസിന്‍റെ പെരുമ്പാവൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച് നടത്തി. ഓഫീസിന് സമീപത്ത് വെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഒരു ഷട്ടർ മാത്രമുള്ള കടമുറിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഡിസ്റ്റലറി അനുവദിച്ചതിനു പിന്നിൽ സിപിഎം നേതാക്കളുടെ കോഴയാണെന്നു സമരം ഉദ്ഘാടനം ചെയ്ത എൽദോസ് കുന്നപ്പിള്ളി ആരോപിച്ചു. തീരുമാനം പിൻവലിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം