പതിനൊന്നു വർഷം മുൻപ് കണ്ട ആ പരസ്യം ‘ബ്രാവോയെ’ കാമുകനാക്കി

‘കഴിഞ്ഞ 12 വര്‍ഷമായി ദീപികയോട് പ്രണയമാണ്, അവര്‍ മനസ്സില്‍ നിന്ന് പോകുന്നില്ല’ആരാധകരെ ഞെട്ടിച്ച് ബ്രാവോയുടെ വെളിപ്പെടുത്തല്‍.ഐപിഎല്ലില്‍ തന്റെ സഹതാരമായ ഹര്‍ഭജന്‍ സിങ്ങിനോട് ദീപിക പദുക്കോണിനെ കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

ഹര്‍ഭജന്‍ നടത്തുന്ന വെബ് ഷോയിലാണ് ഇഷ്ടപ്പെട്ട സിനിമാ താരത്തെ കുറിച്ച് ഹര്‍ഭജന്‍ ബ്രാവോയോട് ചോദിച്ചത്. ദീപിക പദുക്കോണ്‍ എന്ന് പെട്ടെന്ന് മറുപടി. പതിനൊന്നു വര്ഷങ്ങള്ക്കു മുൻപ് ഒരു സോപ്പിന്റെ പരസ്യത്തിൽ കണ്ട ദീപികയോട് അന്ന് മുതൽ ഒരു പ്രത്യേക ഇഷ്ടമാണെന്നും വീണ്ടും വീണ്ടും കാണാൻ തോന്നുന്നതായും വെബ് ഷോയിൽ ഹര്‍ഭജനോടായി പറഞ്ഞു. എനിയ്ക്കു അവരെ വീണ്ടും കാണണം പക്ഷെ ഇത്തവണ അവരോടു നേരിട്ട് സംസാരിക്കണമെന്നും ബ്രാവോ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം