യുവതിയെ കടത്തിക്കൊണ്ടു പോയി; വൈരാഗ്യം തീര്‍ക്കാന്‍ ഗുണ്ടാ നേതാവും സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

വെബ് ഡെസ്ക്

കൊല്ലം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഗുണ്ടാ നേതാവിനെയും സംഘത്തെയും പൊലീസ് തിരയുന്നു. രഞ്ജിത് ജോണ്‍സന്‍(41) എന്നയുവാവാണ് കൊല്ലപ്പെട്ടത്. ഗുണ്ടാ നേതാവിന്റെ കൂടെ താമസിച്ചിരുന്ന യുവതിയെ ഒന്നര വര്‍ഷം മുമ്പ് രഞ്ജിത് തട്ടിക്കൊണ്ടു പോയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് മയ്യനാട് കാരിക്കുഴി സ്വദേശി പാമ്പ് മനോജ് എന്ന മനോജ് കൊലപാതകം നടത്തിയത്. മനോജും സംഘവും ചേര്‍ന്നു രഞ്ജിത്തിനെ കഴിഞ്ഞ 15നാണ് തട്ടിക്കൊണ്ടുപോയത്.

തിരുനെല്‍വേലി പുണ്ണാര്‍കുടി ഗ്രാമത്തിലാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകി അസ്ഥികള്‍ മാത്രം അവശേഷിച്ച നിലയിലായിരുന്നു. നാഗര്‍കോവിലിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു കൊല നടത്തിയത്. സംഭവത്തില്‍ മനോജിന്റെ സുഹൃത്തായ മയ്യനാട് കൈതപ്പുഴ സ്വദേശി ഉണ്ണിയെ കിളികൊല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്നു കിട്ടിയ വിവരമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. രഞ്ജിത്തും മനോജും അടുത്ത സുഹൃത്തുക്കളായിരുന്നു. രഞ്ജിത്തിന്റെ മാതാപിതാക്കള്‍ നാഗര്‍കോവിലിലെത്തി വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു

അതേസമയം, മനോജ് യുവതിയെ ഒപ്പം താമസിപ്പിച്ചിട്ട് പിന്നീട് വിവാഹം കഴിച്ചതായും വിവരമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. യുവതിക്കു മനോജില്‍ രണ്ടു കുട്ടികളുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം