കാസർഗോഡ് ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസുകാരൻ മരിച്ചു

കാസർഗോഡ് : ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസുകാരൻ മരിച്ചു. കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്- ദയകുമാരി ദമ്പതികളുടെ മകന്‍ ആദി ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സഹോദരിയായ ദീക്ഷയ്ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശേഷം കുണ്ടംകുഴിയിലെ ക്ലിനിക്കിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം