രണ്ടുവയസുകാരനെ മര്‍ദിച്ച കേസില്‍ പുതിയ വഴിത്തിരിവ്; പ്രതി വീട്ടമ്മയും കാമുകനും; പിതാവിനെ കുടുക്കാനുള്ള ശ്രമം പൊളിച്ചത് പണപ്പിരിവ്

കൊച്ചി:  കൊച്ചി വൈപ്പിനില്‍ രണ്ടുവയസുകാരന്റെ കൈകാലുകൾ  തല്ലിയൊടിച്ച കേസില്‍ സത്യം പുറത്തു വന്നു. ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കേസില്‍ കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പോലീസിന് ലഭിച്ച ചില സൂചനകള്‍ ഈ കേസില്‍ മറ്റൊരു വഴിത്തിരിവ് ഉണ്ടാക്കി. അമ്മയും കാമുകനും ചേര്‍ന്നാണ് കുട്ടിയെ തല്ലി ചതച്ചതെന്ന ഞെട്ടിപ്പിക്കുന്ന സത്യം ഇപ്പോള്‍ പുറത്ത് വന്നു.

കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൈകാലുകൾ ഒടിഞ്ഞ നിലയിലായിരുന്നു അമ്മ ഹസീനയും കാമുകന്‍ ഡെന്നിയും കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മേശയിൽ നിന്നും വീണാണ് കുട്ടിയുടെ കൈകാലുകൾ ഒടിഞ്ഞതെന്നായിരുന്നു ഇരുവരും ഡോക്ടറോട് പറഞ്ഞത്.  എല്ലുകൾക്ക് ക്ഷതം സംഭവിച്ചത് അടിയേറ്റത് കൊണ്ടാണെന്നും   ദിവസങ്ങൾക്ക് മുൻപാണ് പരിക്ക് പറ്റിയിട്ടുള്ളതെന്നും  വിശദമായ പരിശോധനയിൽ വ്യക്തമായി.

കാമുകന്‍ ഡെന്നി സഹോദരന്‍ ആണെന്നും കുട്ടിയെ തല്ലി ചതച്ചത് ഭര്‍ത്താവാണെന്നും ഹസീന ആശുപത്രിയില്‍ ഉള്ളവരോട് പറഞ്ഞു. തുടര്‍ന്ന്‍ ഡോക്ടർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ഹസീനയുടെ ഭർത്താവായ നസീറിനെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് നസീർ ഒളിവിൽ പോയി. ഇയാളുടെ പേരിലുള്ള കോഴിക്കോട്ടെ വ്യാജ വിലാസമാണ് ഹസീന പോലീസിന് നൽകിയത്.  നാട്ടിലെത്തിയാൽ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഡെന്നി നസീറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. കുട്ടിയെ താന്‍ നോക്കികൊള്ലാമെന്ന് പറഞ്ഞ് മാസം തോറും ആയിരകണക്കിന് രൂപ ഡെന്നി  നസീറില്‍ നിന്നും വാങ്ങിച്ചു.

കുട്ടിയുടെ ചികിത്സയ്ക്കെന്ന് പറഞ്ഞ് മറ്റുപലരിൽ നിന്നും ഡെന്നി പണപ്പിരിവ് നടത്തി.ഇതാണ് കേസില്‍ വഴിത്തിരിവായത്. ടെന്നിക്ക് പണം നല്‍കിയ ആള്‍ ടെന്നിയും ഹസീനയും സഹോദരങ്ങളല്ല എന്ന്‍ പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തെക്കുറിച്ച് പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്.

പോലീസ് അന്വേഷണത്തിൽ നസീറിന്റെ കോഴിക്കോട്ടെ മേൽവിലാസം വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്ന് ഡെന്നിയെയും ഹസീനയെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ കൈകാലുകൾ തല്ലിയൊടിച്ചത് തങ്ങളാണെന്ന് ഇരുവരും പോലീസിനോട് പറഞ്ഞത്.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഞാറയ്ക്കൽ എസ്ഐ ആർ. രഗീഷ്കുമാറിന്റെ നേതൃത്വത്തിലാണു കേസ് വീണ്ടും അന്വേഷിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം