ബാല്യത്തില്‍ താരാട്ട് നഷ്ട്ടമാവുന്ന മൂന്നു വയസുകാരി ; മകളെയും നൂറ് കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് ദമ്പതികള്‍ സന്യസിക്കാന്‍ തയ്യാറെടുക്കുന്നു

ഭോപ്പാല്‍:  മൂന്ന് വയസുകാരി മകളായ ഇഭ്യയെയും   നൂറ് കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് ദമ്പതികള്‍ സന്യസിയ്ക്കാന്‍ തയ്യാറെടുക്കുന്നു. മധ്യപ്രദേശില്‍ നിന്നുള്ള ജൈന ദമ്പതികളായ സുമിത്​ റാ​ത്തോഡ്​ (35), ഭാര്യ അനാമിക (34) എന്നിവരാണ് എല്ലാം ഉപേക്ഷിച്ച് സന്യാസത്തിനായി തയ്യാറെടുക്കുന്നത് .​​

സന്യാസം സ്വീകരിക്കുമ്പോള്‍ തങ്ങളുടെ മൂന്നുവയസുകരിയായ മകളുടെ ജീവിതത്തെ സുരക്ഷിതമാക്കിയിട്ടുണ്ടെന്നു ദമ്പതികള്‍ പറയുന്നു .

 ഇഭ്യയെ അനാമികയുടെ പിതാവ്​ അശോക്​ ചണ്ഡാലിയ സംരക്ഷിയ്ക്കും. ഒരാളുടെയും മതപരമായ ആഗ്രഹങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന്​ അനാമികയുടെ പിതാവ്​ പറഞ്ഞു.ആയതിനാല്‍ മകളുടെയും ഭര്‍ത്താവിന്‍റെയും ഈ തീരുമാനത്തെ ഞങ്ങള്‍ക്ക് എതിര്‍ക്കാനവില്ലെന്നും  തങ്ങള്‍ ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ ഇത്രപെ​ട്ടെന്ന്​ ഉണ്ടാകുമെന്ന്​ കരുതിയിരുന്നില്ലെനും സുമിതി​​ന്റെ പിതാവും വ്യാപാരിയുമായ രാജേന്ദ്ര സിങ്​ റാത്തോഡ്​ പറഞ്ഞു.

മൂന്നുവയസുകാരിയായ മകളെ തന്‍റെ ജീവന്‍ നിലനില്‍ക്കും വരെ നോക്കുമെന്നും എങ്കിലും മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെട്ട  മോളെ ഓര്‍ക്കുമ്പോള്‍ ദു:ഖ മുണ്ടെന്നും അനാമികയുടെ പിതാവ് പറഞ്ഞു .

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം