ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു

മുംബൈ:പ്രശസ്ത ബോളിവുഡ് നടന്‍  നരേന്ദ്ര ഝാ(55)അന്തരിച്ചു . ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.

ആദ്യമായി മിനി സ്ക്രീനിലൂടെ അഭിനയരംഗത്തെത്തിയ നരേന്ദ്ര ഝാ, ഇക്ബാല്‍ ഖാന്‍ സംവിധാനം ചെയ്ത ഫാദര്‍, ദ ടെയില്‍ ഓഫ് ലൗ എന്നീ ചിത്രങ്ങളിലൂടെ സിനിമയിലെത്തി.

ഈയടുത്തിറങ്ങിയ കാബിൽ, റെയീസ്, മോഹൻ ജൊദാരോ, നേതാജി സുഭാഷ് ചന്ദ്ര ബോസ്; ദി ഫോർഗോട്ടൻ ഹീറോ എന്നീ ചിത്രങ്ങളിലെ നരേന്ദ്ര ഝാ അഭിനയിച്ച കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു .

ഒക്ടോബര്‍ 12 ന് പുറത്തിറങ്ങാനിരിക്കുന്ന പ്രഭാസ് സാഹോയില്‍ ഝാ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

സൽമാൻ ഖാൻ നായകനാകുന്ന റേസ് 3 യിൽ അഭിനയിക്കാൻ ഝാ കരാർ ഒപ്പിട്ടിരുന്നു. ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ഝായുടെ വേര്‍പാട്.പങ്കജ്  താക്കൂറാണ് അദ്ദേഹത്തിന്‍റെ  ഭാര്യ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം