ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്‌സ് പ്‌ളാറ്റ്‌ഫോമായ ഫിജികാര്‍ട്ട്.കോം ഇന്ത്യയിലെത്തുന്നു

തൃശൂര്‍:തൃശൂര്‍ – ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്‌സ് പ്‌ളാറ്റ്‌ഫോമായ ഫിജികാര്‍ട്ട്.കോം ഇന്ത്യയിലെത്തുന്നു.  ഔപചാരികമായ ഉദ്ഘാടനം അങ്കമാലി   ആഡ്‌ലെക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 8 നു ഉച്ചക്ക് രണ്ടു മണിക്ക് ബഹു: ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമന്‍ നിര്‍വഹിക്കും.  ഫിജികാര്‍ട്ടിന്റെ ഔദ്യോഗിക ലോഞ്ച് പ്രമുഖ ബോളിവുഡ് താരം തമന്ന നിര്‍വ്വഹിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കലാപരിപാടികള്‍ അരങ്ങേറും. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ സാരഥി  ഡോ.ബോബി ചെമ്മണൂരാണ് ഫിജികാര്‍ട്ട്.കോം ചെയര്‍മാന്‍.

2016 ഒക്ടോബറില്‍  ദുബായിലാണ് ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ഫിസിക്കല്‍ ആന്റ് ഡിജിറ്റല്‍ മാതൃക(ഫിജിടെല്‍)ആദ്യമായി പരീക്ഷിക്കപ്പെട്ടത്. അഭൂതപൂര്‍വമായ പ്രതികരണമാണ് ഇതിന് ലഭിച്ചതെന്ന് സാരഥികള്‍ പറഞ്ഞു. ദുബായില്‍ ആരംഭിച്ച  ഫിജികാര്‍ട്ട്.കോമിന് ചുരുങ്ങിയ കാലംകൊണ്ട് തന്നെ യു.എ.ഇ യില്‍ വന്‍ തോതില്‍ ഉപഭോക്താക്കളുടെ അംഗീകാരം നേടിയെടുക്കാനായി. ഇതിന്റെ ചുവടു പിടിച്ചാണ് കമ്പനി വിപുലീകരണത്തിന് തയ്യാറെടുക്കുന്നത്. ഇന്ത്യക്കു പുറമേ മലേഷ്യ, നേപ്പാള്‍, യു.എസ് എന്നിവിടങ്ങളിലേക്കും സൗദി അറേബ്യ ഉള്‍പ്പെടെ ഇതര ജി.സി.സി രാജ്യങ്ങളിലേക്കും ഘട്ടം ഘട്ടമായി പ്രവര്‍ത്തനം വ്യാപിപ്പിക്കും.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനുള്ളില്‍ തന്നെ സൗജന്യമായി പാര്‍ട്ണര്‍ സ്റ്റോറുകള്‍ ആരംഭിച്ചുകൊണ്ട് ആര്‍ക്കും ബിസിനസ് നടത്താനും ലാഭ വിഹിതം നേടാനും കഴിയുമെന്നതാണ്  ഫിജികാര്‍ട്ട്.കോമിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫിജികാര്‍ട്ട്.കോമിലെ ഉത്പന്നങ്ങള്‍ തന്നെയാണ് വെബ്‌സൈറ്റിലെ പാര്‍ട്ണര്‍ സ്‌റ്റോറുകളിലുമുണ്ടാകുക. മറ്റു ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഫിജികാര്‍ട്ടിനെ വ്യത്യസ്തമാക്കുന്ന പ്രധാന സവിശേഷതയും ഇത് തന്നെയാണ്. യു.എ.ഇയില്‍ ഇപ്പോള്‍ 20,000ത്തില്‍പരം പാര്‍ട്ണര്‍ സ്റ്റോറുകളുണ്ട്. ഒരാള്‍ക്ക് ഒരേ സമയം ഉപഭോക്താവും ബിസിനസ് പാര്‍ട്ണറുമാകാന്‍ ഇതിലൂടെ കഴിയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമുകളായ ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട്  തുടങ്ങിയവയിലൊന്നും ഇത്തരം പാര്‍ട്ണര്‍ സ്റ്റോറുകള്‍ക്ക് അവസരമില്ല.

ംംം.ുവ്യഴശരമൃ.േരീാ എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച്  ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിലൂടെയാണ് ഉപഭോക്താവ് ഫിജികാര്‍ട്ടുമായി ബന്ധം ആരംഭിക്കുന്നത്. ഇതിനായി സൗജന്യ മൊബൈല്‍ ആപും ലഭ്യമാണ്.  ഗുണമേന്‍മയുള്ള  ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുത്താണ് ഫിജികാര്‍ട്ട്.കോമിലൂടെ  വിപണനം ചെയ്യുന്നത്. മാര്‍ക്കറ്റിംഗില്‍ താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ പൂര്‍ണ്ണ വിവരങ്ങളും ബാങ്ക് അക്കൗണ്ടും നല്കിക്കൊണ്ട് വെബ്‌സൈറ്റില്‍ പാര്‍ട്ണര്‍ സ്റ്റോറുകള്‍ ആരംഭിക്കാം. പാര്‍ട്ണര്‍ സ്‌റ്റോര്‍ വഴി വില്‍ക്കപ്പെടുന്ന സാധനങ്ങളുടെ ലാഭ വിഹിതം നേടുന്നതിനോടൊപ്പം പാര്‍ട്ണര്‍ സ്റ്റോര്‍ ഉടമക്ക്  തന്റെ സ്റ്റോര്‍ വഴി കൂടുതല്‍ ആളുകളെ ഫിജികാര്‍ട്ട്.കോം പാര്‍ട്ണര്‍മാരാക്കി മാറ്റാനും കഴിയും. ഇവരുടെ സ്റ്റോറുകള്‍ വഴി നടക്കുന്ന കച്ചവടത്തിനും മെയിന്‍ സ്‌റ്റോര്‍ ഉടമക്ക് നിശ്ചിത ലാഭ വിഹിതം ലഭിക്കും.

‘ഉപഭോക്താക്കളുമായി വ്യക്തിപരമായ ബിസിനസ് ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നില്ലെന്നതാണ് ഇ- കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ എറ്റവും വലിയ ന്യൂനത. അതുകൊണ്ട് തന്നെ വഞ്ചിക്കപ്പെടുമോയെന്നുള്ള സംശയം ഉപഭോക്താക്കളില്‍ എപ്പോഴും ആശങ്കയുണര്‍ത്തുന്നു. ഇതിന് എങ്ങനെ പരിഹാരം കാണുമെന്നുള്ളതിനെപ്പറ്റി വിശദമായി പഠനങ്ങള്‍ നടത്തിയപ്പോഴാണ് ഉപഭോക്താക്കളുമായി നേരിട്ടു ബന്ധപ്പെടുന്ന ഡയറക്ട് മാര്‍ക്കറ്റിംഗിനെയും ഇ-കോമഴ്‌സിനെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്ന ആശയം ഉദിച്ചതും അത് ഫിജികാര്‍ട്ട്. കോമിന്റെ പിറവിയിലേക്കു നയിച്ചതും ”. ഫിജികാര്‍ട്ട്.കോം ചെയര്‍മാന്‍ ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.

‘ഓണ്‍ലൈന്‍ ബിസിനസില്‍ ബ്രാന്‍ഡിന്റെ പ്രത്യേകതയും വ്യാപാര മാധ്യമത്തിന്റെ സൗകര്യവുമാണ് ആളുകള്‍ കണക്കിലെടുക്കുന്നത്. ഇവ രണ്ടും പ്രത്യേകം പരിഗണിച്ചാണ് ഫിജി കാര്‍ട്ടിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്’   സി.ഇ.ഒ ഡോ:ജോളി ആന്റണി പറഞ്ഞു.

2022 ഓടെ പത്തു ലക്ഷം ഉപഭോക്താക്കള്‍ എന്ന  ലക്ഷ്യത്തോടെയാണ് ഫിജികാര്‍ട്ട്   മുന്നോട്ടു നീങ്ങുന്നതെന്ന് ഫിജികാര്‍ട്ട്. കോം ചീഫ്   ഓപ്പറേറ്റിംഗ് ഓഫീസര്‍   അനീഷ് കെ. ജോയ്   പറഞ്ഞു. ‘പാര്‍ട്ണര്‍ സ്റ്റോറുകള്‍ വഴി വ്യക്തിക്ക്   ഒരേസമയം ഉപഭോക്താവും പാര്‍ട്ണറും ആകാന്‍ അവസരം ലഭിക്കുന്നു. ആഗോള തലത്തില്‍ ഞങ്ങളോടു മത്സരിക്കുന്ന ആര്‍ക്കും തന്നെ ഇങ്ങനെയൊരു സൗകര്യമില്ല. 2010ല്‍ ഇന്ത്യയിലാണ് ഫിജികാര്‍ട്ടിന്റെ ആശയം രൂപം കൊണ്ടത്. ആദ്യമായാണ് ഓണ്‍ലൈന്‍ രംഗത്ത് ഡിജിറ്റലും ഫിസിക്കലുമായ ഇടപാടുകള്‍ ചേര്‍ന്ന  കോമ്പിനേഷന്‍ നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ ബിസിനസിലെ സാധ്യതകള്‍ കണക്കിലെടുത്ത് തുടക്കം ദുബായ് വിപണിയിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു’. അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം