കള്ളപ്പണനിക്ഷേപം; മൂന്ന് ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിട്ടു

rupeeദില്ലി: വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള മൂന്ന് പേരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. സുപ്രീംകോടതിയിലാണ് ഇത് സംബന്ധിച്ച വിവരം കൈമാറിയത്.  ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയവരാണ് ഈ മൂന്നുപേരും. എന്നാല്‍ ഇവര്‍ക്ക് രാഷ്ട്രീയബന്ധമില്ല.

ഇരട്ട നികുതി കരാര്‍ ഇവര്‍ക്ക് ബാധകമല്ല. അതിനാലാണ് മൂന്ന് പേരുടെ പേരുകള്‍ കേന്ദ്രം വെളിപ്പെടുത്തിയത്. ഡാബര്‍ ഗ്രൂപ്പ് ഡയറക്ടര്‍ പ്രദീപ് ബര്‍മ്മന്‍, രാജ്കോട്ടില്‍ നിന്നുള്ള വ്യവസായി പങ്കജ് ചിമന്‍ലാല്‍, ഖനിവ്യവസായി രാധ എസ് ടിംബ്ലോ എന്നിവരുടെ പേരുകളാണ് കൈമാറിയത്.

കള്ളപ്പണം നിക്ഷേപം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിക്ക് കൈമാറി. വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് നിലപാടെടുത്തത് തെറ്റിദ്ധാരണമൂലമാണെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം