കണ്ണൂര്‍ കൊലപാതകം; ഏഴ് സിപിഎം പ്രവർത്തകർക്കെതിരേ കേസ്; മുഖ്യമന്ത്രിക്കെതിരെ ബിജെപിയുടെ പ്രതിഷേധ പ്രകടനം

കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പട്ടയമേള വേദിയിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. കണ്ണൂരിലെ പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

  അതേസമയം ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരേ പയ്യന്നൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവ സമയത്ത് കൊല്ലപ്പെട്ട ബിജുവിന്‍റെ ബൈക്കിന് പിന്നിലുണ്ടായിരുന്ന സുഹൃത്ത് രാജേഷിന്‍റെ പരാതിയിലാണ് നടപടി. സംഭവത്തിൽ പോലീസിന് ഇതുവരെ തുന്പൊന്നും ലഭിച്ചിട്ടില്ല. ബിജുവിന്‍റെ പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷമാണ് കഴുത്തിന് വെട്ടിയത്. വാഹനത്തിലുണ്ടായിരുന്ന നാല് പേരാണ് പുറത്തിറങ്ങി ആക്രമണം നടത്തിയത്. മുഖംമൂടി ധരിച്ചായിരുന്നു അക്രമി സംഘം വന്നത്. തളിപ്പറന്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം