തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം:കുമ്മനത്തിന്‍റെകാര്‍ തകര്‍ക്കുന്ന ദൃശ്യം കാണാം (വിഡിഒ)

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ഡിവൈഎഫ്ഐ സംസ്‌ഥാന കമ്മിറ്റി അംഗവും കുന്നുകുഴി കൗൺസിലറുമായ ഐ.പി ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണം.Visuals of Attack against BJP Kerala State Office by DYFI State Committee member and corparation councillor I.P Binu.

Posted by BJP Keralam on Thursday, July 27, 2017

തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഓഫീസിന് മുന്നില്‍ മ്യൂസിയം എസ്‌ഐ അടക്കം അഞ്ച് പോലീകാര്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ കാഴ്ചക്കാരാക്കിയായിരുന്നു ആക്രമണം നടന്നത്.

ഓഫീസിന് നേരെ ആക്രമണം നടക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടായിരുന്നു. മൂന്നു ബൈക്കുകളിലായാണ് അക്രമികള്‍ എത്തിയത്. അക്രമികളെ തടയാന്‍ ശ്രമിച്ച ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്.

പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം ബിജെപി ഓഫീസിന് നേരെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ സെപ്തംബറില്‍ സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബെറിഞ്ഞിരുന്നു.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐപി ബിനു, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, കന്റോണ്‍മെന്റ് അസി കമ്മീഷണല്‍ കെ ഇ ബൈജു എന്നിവര്‍ സ്ഥലത്തെത്തി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം