അശ്ലീല വീഡിയോ വിവാദം ; ബിജെപി വനിതാ നേതാവ് രാജിവച്ചു

ധൻബാദ്: ലൈംഗിക വീഡിയോ വിവാദത്തിൽ ഉൾപ്പെട്ട ബിജെപി വനിതാ നേതാവ് രാജിവച്ചു. ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോർച്ചയുടെ ധൻബാദ് ജില്ലാ പ്രസിഡന്റായി ബിജെപി നോമിനേറ്റ് ചെയ്ത ഗീത ദേവി സിംഗാണ് രാജിസമർപ്പിച്ചത്.  പുരുഷ സുഹൃത്തിനൊപ്പം ഗീത ഒരു മുറിയിൽ ചെലവഴിച്ചതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തായിരുന്നു. തന്നെ ചതിച്ചാണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നതെന്ന് ഗീത ആരോപിച്ചു. ഈ വീഡിയോയിൽ തനിക്കൊപ്പമുളളത് സത്യേന്ദ്ര സിൻഹ എന്ന പഴയ സുഹൃത്താണ്. ഈ വീഡിയോ അപ്ലോഡ് ചെയ്തതും സത്യേന്ദ്ര സിൻഹ തന്നെയാണെന്നും ഗീത ആരോപിക്കുന്നു. വീഡിയോ കാണിച്ച് തന്റെ പക്കൽനിന്ന് ഇയാൾ ഏഴു ലക്ഷം രൂപ തട്ടിയെന്നും ഗീത പരാതിപ്പെടുന്നു. ഇന്റർനെറ്റിൽ വീഡിയോ പ്രചരിക്കുന്നതിനെതിരേ ഗീത ദേവി സിംഗ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നേരത്തെ, ബിജെപി നേതാവും എംപിയുമായ വരുൺ ഗാന്ധിയും വിവാദത്തിൽ ഉൾപ്പെട്ടിരുന്നു. ഹണി ട്രാപ്പിൽപെട്ട് വരുൺ ഗാന്ധി പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകി എന്നായിരുന്നു ആരോപണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം