ബിജെപി നേതാവ് കൃഷ്ണദാസ് ആദരിച്ച സിപിഎം നേതാവ് ബാബുവിനെ എന്തിന് കൊന്നുതള്ളി എന്ന ചോദ്യം ഉയരുന്നു

കണ്ണൂര്‍ : ബിജെപി അഖിലേന്ത്യാ നേതാവ് പി കെ കൃഷ്ണദാസ് പുരസ്ക്കാരം നല്‍കി ആദരിച്ച സിപിഎം നേതാവും  മാഹി മുന്‍ നഗര സഭ   കൌസിലരുമായ ബാബുവിനെ എന്തിന് കൊന്നുതള്ളി എന്ന ചോദ്യം ഉയരുന്നു.

ആര്‍എസ്എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ മാഹി പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന ദിനേശ്‌‌ബാബു ഒരു നാടിന്റെയാകെ വെളിച്ചമായിരുന്നു.

പള്ളൂരിലെ സിപിഐ എം എന്ന് കേള്‍ക്കുമ്പോള്‍ അന്നാട്ടുകാര്‍ക്ക് ആദ്യം മനസ്സില്‍ വരുന്ന പേര് കണ്ണിപ്പൊയില്‍ എന്ന് തന്നെയാണ്. കക്ഷി രാഷ്‌‌ട്രീയഭേദമന്യേ നാട്ടിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രിങ്കരനായിരുന്നു ബാബു.

ഒരു വര്‍ഷം മുന്നേ ബാബുവിന്റെ വീടിനടുത്ത് ആര്‍എസ്എസ് ക്രിമിനല്‍ സംഘം പതിയിരുന്നതും അത് നാട്ടുകാരില്‍ ചിലരുടെ കണ്ണില്‍ പെട്ടതുകൊണ്ടും മാത്രം അവരന്ന് പിന്‍തിരിയുകയാണുണ്ടായത്.

അനില്‍ പള്ളൂര്‍ എന്നയാള്‍ ഫേസ്‌‌‌ബുക്കില്‍ എഴുതിയകുറിപ്പ്

ഇനിയങ്ങോട്ട് കണ്ണിയില്ലാത്ത പള്ളൂര്‍

പള്ളൂരില്‍ ബൈപ്പാസിന്റെ പണി തുടങ്ങി എന്ന് ഇന്നലെ ആരോ പറഞ്ഞു;

ഇരകളുടെ നഷ്‌ട‌പരിഹാരത്തിന് വേണ്ടി പോരാടാന്‍

ബാബു നിന്റെ കാശെത്ര പോയടാ എന്ന് ചോദിച്ചപ്പോള്‍ ,

കണക്കിന് പണ്ടേ ഞാന്‍ പോക്കാടാ

അതോണ്ട് കണക്കൊന്നും വച്ചില്ലെന്നു പറഞ്ഞൊരു ചിരി.

ഡാ നീയൊന്നു സൂക്ഷിക്കണം

അവന്മാര്‍ക്ക് നിന്നെ നോട്ടമുണ്ട് എന്ന് ഉപദേശിച്ചപ്പോള്‍

ഈ നായ്‌‌ക്കളെ ഒക്കെ പേടിച്ചു വീട്ടിലിരിക്കാനും മാത്രം

ഈ ജീവിതം എന്താടാ ജയിലാണോ എന്ന് ചോദിച്ചു വീണ്ടും ചിരി.

വീടിന്റെ പണി എവിടം വരെയായി എന്ന് ചോദിച്ചപ്പോള്‍

ലക്ഷം വീട് കോളനിയില്‍

ഒരാളുടെ വീട് തകര്‍ന്നിട്ടുണ്ട്

ഞാന്‍ അവിടേക്ക് പോവുകയാ

എന്റെ വീടിന്റെ കാര്യം പിന്നെ

പറയാം എന്നും പറഞ്ഞു വീണ്ടും ചിരി…..

വെട്ടിയരിഞ്ഞ നിന്റെ മുഖം വീണ്ടും നോക്കി

അതെ നീ ചിരിക്കുക തന്നെയാണ് ….

ചെറുപ്രായത്തില്‍ നാടിന്

എന്തൊക്കെയോ ചെയ്‌താണ് ഞാന്‍ പോകുന്നത്

എന്ന് പറഞ്ഞുകൊണ്ട് ചിരിക്കുന്നത് പോലെ ….

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം