“എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ ഇവര്‍ക്ക് വേണ്ടികൂടി പ്രാര്‍ത്ഥിക്കണം ” ; സോഷ്യല്‍ മീഡിയകളില്‍ തരംഗമായി താരത്തിന്‍റെ പിറന്നാളാഘോഷം

യുവത്വങ്ങുടെ ഹരവും  വെള്ളിത്തിരയിലെ  മിന്നും താരവുമായ ഉണ്ണിമുകുന്ദന്‍ തന്‍റെ പിറന്നാള്‍ ആഘോഷിച്ചത് ഒറ്റപ്പാലത്തെ വീടിനു സമീപമുളള പോളിഗാര്‍ഡനിലെ അന്തേവാസികള്‍ക്കൊപ്പം ആയിരുന്നു.

 

പോളിഗാര്‍ഡനിലെ അന്തേവാസികള്‍ക്കൊപ്പം പിറന്നാള്‍ സദ്യ കഴിച്ചതും അവരോടൊപ്പം ചേര്‍ന്നു നിന്നെടുത്ത ഫോട്ടോകളും താരം  തന്‍റെ ഫേസ് ബുക്ക്‌ പേജിലൂടെ  ജനങ്ങളില്‍ എത്തിച്ചിരുന്നു.

 

“ഒപ്പം പോളിഗാര്‍ഡനിലെ അന്തേവാസികള്‍ക്കായുള്ള സഹായ അഭ്യര്‍ത്ഥനയും നടത്തി.  18 നും 80 നും ഇടയില്‍ പ്രായമുള്ള 109 അംഗങ്ങള്‍ നിലവില്‍ പോളിഗാര്‍ഡനിലുണ്ട്. 90% പേരും മാതാപിതാക്കള്‍ മരണപ്പെട്ടവരും ജുവൈനല്‍ ഹോം എന്നീ സ്ഥലങ്ങളില്‍ സംരക്ഷിക്കുവാന്‍ ആരുമില്ലാതെയായി ഇവിടെ എത്തപ്പെട്ടവരാണ് എന്നും 109 പേരില്‍ ഭൂരിഭാഗവും പലവിധ രോഗങ്ങളാലും മറ്റും ക്ലേശ്ശിക്കുന്നവരാണ് എന്നും ഉണ്ണി പറയുന്നു”.

 

തന്‍റെ പിറന്നാള്‍ അവര്‍ക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നും.ഇവര്‍ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ തനിക്കൊരിക്കലും മറക്കനാവില്ലെന്നും താരം തുറന്നു പറഞ്ഞു.

 

തന്‍റെ ജന്മദിനത്തില്‍ നിരവധിപ്പേര്‍ ആശംസയും പ്രാര്‍ത്ഥനയും നടത്തിയെന്നും എന്നാല്‍ അവര്‍ക്കായുള്ള നന്ദി പറയുന്ന വാക്കുകളില്‍ ഉണ്ണി ഇതുകൂടെ ഉള്‍പ്പെടുത്തി “എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ ഇവര്‍ക്ക് വേണ്ടികൂടി പ്രാര്‍ത്ഥിക്കണം ” ഒപ്പം കുറച്ചു ഫോട്ടോസുകളും .

 

പ്രിയതാരത്തിന്‍റെ ഈ നന്മ നിറഞ്ഞ പ്രവൃത്തി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഉണ്ണിയുടെ ഈ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ജനങ്ങള്‍ നിറഞ്ഞ മനസോടെ ഇരു കൈയും നീട്ടി സ്വീകരിച്ചു.

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം