പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു

വെബ് ഡെസ്‌ക്‌


പത്തനംതിട്ട :
റാന്നിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു. റാന്നിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി അലെക്കാപറമ്പില്‍ രാജേന്ദ്രന്‍(40)ആണ് ഷോക്കേറ്റ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറരയോടെ തന്റെ വാടക വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു സംഭവം. റാന്നി പൊലീസ് സ്‌റ്റേഷന് സമീപം ഗസ്റ്റ് ഹൗസ് റോഡില്‍ റെയ്ഞ്ച് ഓഫീസിന് മുന്‍പിലായിട്ട് വൈദ്യുതി ലൈന്‍ റോഡിന് കുറുകെ പൊട്ടി വീണ് അതില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

റെയ്ഞ്ച് ഓഫീസറുടെ വാഹനത്തിന്റെ ഡ്രൈവര്‍ അനില്‍മോനാണ് ഇയാള്‍ ഷോക്കേറ്റ് വീഴുന്നത് കണ്ടത്. അനില്‍മോനും അതുവഴിയെത്തിയ സ്ത്രീയും ചേര്‍ന്ന് പൊലീസിലും കെഎസ്ഇബി ഓഫീസിലും അറിയിക്കുകയായിരുന്നു.

ഇവര്‍ അറിയിച്ചതനുസരിച്ചെത്തിയ റാന്നി ആര്‍ആര്‍ടി അംഗങ്ങളും ഓടിക്കൂടിയവരും ചേര്‍ന്ന് റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം