കേരളത്തില്‍ പെണ്ണ് കിട്ടുന്നില്ല.., എന്നാല്‍ ബീഹാറിലോ യുവാക്കളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിക്കുന്നു

ബിഹാറില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞവര്‍ഷം ബിഹാറില്‍ നിര്‍ബന്ധിത വിവാഹത്തിന് തട്ടിക്കൊണ്ടുപോയത് മൂവായിരത്തിലധികം യുവാക്കളെ. ‘പകടുവാ വിവാഹ്’ എന്ന പേരില്‍ ബിഹാറില്‍ അറിയപ്പെടുന്ന നിര്‍ബന്ധിത വിവാഹത്തിന് വേണ്ടി 3405 യുവാക്കളെയാണ് ഇരയാക്കിയത്.

നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിച്ച പട്‌നയിലെ ഒരു എന്‍ജിനീയര്‍ വധുവിനെ സ്വീകരിക്കാതിരുന്നത് ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. 2016-ല്‍ 3070, 2015-ല്‍ 3000, 2014-ല്‍ 2526 എന്നിങ്ങനെയാണ് തട്ടിക്കൊണ്ടുപോകപ്പെട്ട യുവാക്കളുടെ കണക്ക്. പോലീസ് രേഖകള്‍പ്രകാരം ദിവസവും ശരാശരി ഒമ്പത് ‘പകടുവാ വിവാഹ’ങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളാണ് യുവാക്കളെ തട്ടിക്കൊണ്ടുപോകുന്നത്. ചിലപ്പോള്‍ കുറ്റവാളികളെ ഉപയോഗിച്ചുപോലും ഇത് നടത്താറുണ്ട്.

18 വയസിനു മുകളിലുള്ള യുവാക്കളുടെ തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ ബിഹാറാണ് മുന്നിലെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2015-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015-ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 18-30 വയസ്സിനിടയിലുള്ള യുവാക്കളുടെ എണ്ണം 1096 ആണ്. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന യുവാക്കളുടെ രാജ്യത്തെ ആകെ കണക്കിന്റെ 17 ശതമാനമാണിത്. തോക്കിന്‍മുനയില്‍ നിര്‍ത്തിയോ ജീവനും കുടുംബത്തിനുംനേരേ ഭീഷണി മുഴക്കിയോ ആണ് ഇത്തരത്തിലുള്ള വിവാഹങ്ങളില്‍ ഭൂരിഭാഗവും നടക്കാറുള്ളതെന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ വിശദമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം