കൂടെ നിന്നവര്‍തന്നെ കാലുവാരി; സുരേഷ്ഗോപിയെ നിരവധിതവണ വിളിച്ചിട്ടും വന്നില്ല ; ഭീമന്‍ രഘു വെളിപ്പെടുത്തുന്നു

എറണാകുളം :  പത്തനാപുരം ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്സ്ഥാനാര്‍ഥിയായിരിക്കുമ്പോള്‍ തനിക്ക് നേരിടേണ്ടിവന്ന അനുഭവത്തെക്കുറിച്ച് ഭീമന്‍ രഘു.  തെരഞ്ഞെടുപ്പ് ദിവസം അടുക്കുംതോറും കൂടെ പാര്‍ട്ടിയും പാര്‍ട്ടിക്കാരും ഇല്ലാത്ത അവസ്ഥയായി. സുരേഷ് ഗോപിയെ പലവട്ടം പ്രചരണത്തിന്​ വിളിച്ചിട്ടും അദ്ദേഹം പത്തനാപുരത്ത്​ മാത്രം വന്നില്ല.ഒരു ദിവസം മാത്രം 10 തവണ താന്‍ ഫോണില്‍ വിളിച്ചിട്ടും വരാത്തപ്പോള്‍ വിഷമം തോന്നി.

കുട്ടിക്കാലം മുതലെ ആര്‍.എസ്​.എസിനോട്​ താല്‍പ്പര്യമുണ്ട്​. ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിയോടുള്ള വ്യക്തിപരമായ ഇഷ്​ടമാണ്​ താന്‍ ബി.​െജ.പിയുടെ സ്ഥാനാര്‍ഥിയാകാനുള്ള പ്രധാന കാരണം. ഒപ്പം പത്തനാപുരം സ്​കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമാണ്​. മല്‍സരത്തി​​​​െന്‍റ തുടക്കത്തില്‍ വിജയ സാധ്യത ശക്തമായിരുന്നു. ആദ്യ 10 ദിവസം നല്ല രീതിയിലുള്ള പ്രചാരണവും പ്രതികരണവും കിട്ടി. അതോടെ പ്രതീക്ഷയും കൂടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തകരായി കൂടെ നിന്നവര്‍ പലരും കാലുവാരിയതായും ഭീമന്‍രഘു . മറ്റ് വല്ല സ്വാധിനത്തി​​​​െന്‍റ ഫലമായായിരിക്കും പ്രവര്‍ത്തകര്‍ പിന്നോട്ട് പോയതും തന്നോട് ആ രീതിയില്‍ പെരുമാറിയതും എന്നും തോന്നി.

ഫലം വന്നപ്പോള്‍ തനിക്ക്​ വോട്ട്​ കിട്ടിയതില്‍ കൂടുതലും മുസ്​ലീം സുഹൃത്തുക്കളുടെതായിരുന്നുവെന്നും രഘു പറഞ്ഞു. ജനങ്ങളുടെ ഇടയിലേക്ക് ഈ പാര്‍ട്ടി ഇറങ്ങി വരുന്നില്ല. നേതാക്കള്‍ അതിനു മെനക്കെടാത്തതുകൊണ്ടാകാം പാര്‍ട്ടി ഇപ്പോഴും നില്‍ക്കുന്നിടത്ത് നിന്ന് ഒരു ചുവട് മുന്നോട്ട് പോകാത്തത് എന്നും ഭീമന്‍ രഘു പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം