സംഭവത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ട്; പക്ഷെ ഇപ്പോള്‍ അതാരാണെന്ന് പറയാത്തതിനു പിന്നില്‍ ഒരു കാരണമുണ്ടെന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടി

കൊച്ചി:സംഭവത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ട്; പക്ഷെ  ഇപ്പോള്‍ അത് പുറത്ത് പറയാത്തതിന് പിന്നില്‍ കാരണമുണ്ടെന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടി  . ഫെബ്രുവരി 17നാണ് കൊച്ചിയില്‍ കാറില്‍ വച്ച് യുവ  നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ സുനിയെയും സംഘത്തെയും പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.നടിയെ ആക്രമിച്ച പള്‍സര്‍ സുനി തന്നെയാണ് കേസിലെ മുഖ്യപ്രതി. സുനിയടക്കം ഏഴു പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, കണ്ണൂര്‍ സ്വദേശികളായ വിജീഷ്, പ്രദീപ്, ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ളി എന്നിവരാണ് മറ്റു പ്രതികള്‍.

അതേസമയം, സംഭവത്തിനു പിന്നില്‍ ക്വട്ടേഷനാണെന്നും ഒരു സ്ത്രീയാണ് ഇതിനു പിന്നിലെന്നും നടി ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ക്വട്ടേഷനു പിന്നിലെ സ്ത്രീ ആരാണെന്നതിനെക്കുറിച്ചുള്ള  സൂചകള്‍ തനിക്കു ലഭിച്ചിട്ടുണ്ടെന്നും നടി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തമായ തെളിവില്ലാത്തതിനാല്‍ അത് ആരാണെന്ന്  വെളിപ്പെടുത്താന്‍ കഴിയില്ലെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.
ഈ കേസിലെ കുറ്റപത്രം പോലീസ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. 60 ദിവസത്തിനുള്ളിലാണ് കുറ്റപത്രം തയ്യാറാക്കിയത്.   375 പേജുകളുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളെയാണ് ഉള്ളത്.  90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിനു സാധിച്ചില്ലെങ്കില്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ്  60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം