മലയാളത്തില്‍ അവസരം കുറയുന്നു; കാരണം വെളിപ്പെടുത്തി ഭാവന

bhavanaമലയാളത്തില്‍ അവസരം കുറയുന്നതിന് പിന്നിലെ കാരണം വെളിപ്പടുത്തി ഭാവന. ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന് തോന്നുന്ന കഥകള്‍ കേള്‍ക്കുന്നത് മലയാളത്തില്‍ കുറവാണെന്നും എല്ലാം കൊണ്ടും തനിക്ക് സൗകര്യ പ്രദമായ ചിത്രങ്ങളേ മലയാളത്തില്‍ ചെയ്യുകയുള്ളൂവെന്നും താരം. നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി കഥാപാത്രങ്ങള്‍ ചെയ്തു.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹണി ബീ ടുവിന്റെ പൂജക്കെത്തിയപ്പോഴാണ് ഭാവന ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഭാവന പറഞ്ഞു.

രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാള്‍ ഏറെ രസകരമാകുമെന്നും എല്ലാവരും പുതിയ ചിത്രത്തിന്റെ ആവേശത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ബാസി, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2013ല്‍ പുറത്തിറങ്ങിയ ഹണി ബീയുടെ ആദ്യ ഭാഗം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഭാവനയുടെ കഥാപാത്രത്തെ ഒഴിവാക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഹണീബിയുടെ രണ്ടാം ഭാഗത്തിലും ഉള്‍പ്പെടുത്തിയത്. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്ത ‘കുട്ടികളുണ്ട് സൂക്ഷിക്കുക’ എന്ന ചിത്രമാണ് ഭാവനയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത മലയാള ചിത്രം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം