5 വര്‍ഷത്തെ പ്രണയം സഫലമാകുന്നു; ഭാവനയ്ക്ക് വിവാഹം

bhavana-aka-bhavana-actress-photos-stills-gallery-475 വര്‍ഷത്തെ പ്രണയം സഫലമാകുന്നു. ഭാവനയ്ക്ക് ഇനി വിവാഹം.കന്നഡ നടനും നിര്‍മ്മാതാവുമായ നവീന്‍ ആണ് വരന്‍.   കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഭാവനയുടെ അച്ഛന്റെ വിയോഗം വിവാഹം നീണ്ടുപോകാന്‍ കാരണമായി. തുടര്‍ന്ന് അടുത്തമാസം ജനുവരിയില്‍ വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെ വിവാഹം നടത്താനിരിക്കയായിരുന്നു. പക്ഷെ  നവീന്റെ അമ്മയുടെ മരണംകാരണം അതും മാറ്റിവയ്ക്കേണ്ടി വന്നു. എതായാലും അധികം താമസിക്കാതെ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍.

  ഭാവനയുടെ കുടുംബാംഗങ്ങള്‍ക്ക് ഏറെ  സുപരിചിതനാണ് നവീന്‍. ഇടയ്ക്കിടെ തൃശൂരില്‍ സന്ദര്‍ശനം നടത്താറുള്ള ഇദ്ദേഹവുമായി നല്ല ബന്ധമാണ് എല്ലാവര്‍ക്കുമുള്ളത്. 2002ല്‍ സംവിധായകന്‍ കമലിന്റെ നമ്മളിലൂടെ മലയാള സിനിമയിലെത്തിയ കാര്‍ത്തിക ഈ 14 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ ദക്ഷിണേന്ത്യയിലെ നാലുഭാഷകളിലായി 65 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.ആദ്യ സിനിമയില്‍ തന്നെ കേരള സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമക്കി.സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍, കേരള സ്ട്രൈക്കേഴ്സിന്റെ ഒരു ബ്രാന്‍ഡ് അംബസഡര്‍ കൂടിയാണ് ഭാവന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം