ബീവരേജില്‍ ഇനി നിന്ന് തളരണ്ട; ക്യൂവിലിരുന്നുകൊണ്ട് മദ്യം വാങ്ങാം

ബീവരേജില്‍ ഇനി നിന്ന് തളരണ്ട. ക്യൂവിലിരുന്നുകൊണ്ട് മദ്യം വാങ്ങാം.ക്ഷീണം തോന്നുകയാണെങ്കില്‍ വെള്ളവും റെഡി. മദ്യം വാങ്ങാനെത്തുന്നവരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ബവ്റിജസ് കോര്‍പറേഷനു നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണു ബവ്റിജസ് കോര്‍പറേഷനില്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം എന്നു മുതല്‍ പുതിയ പരിഷ്കാരം നടപ്പാക്കണമെന്നു എംഡിയുടെ ഉത്തരവില്‍ പറഞ്ഞിട്ടില്ല.

    ബീവരേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പനശാലകളില്‍ ക്യൂവില്‍നിന്നു മദ്യം വാങ്ങുന്ന രീതി അവസാനിപ്പിക്കണമെന്നാണു എംഡിയുടെ ഉത്തരവ്. സ്റ്റാന്‍ഡിങ് ക്യൂവിനു പകരം ഇനി മുതല്‍ സിറ്റിങ് ക്യൂ മാത്രമേ പാടുള്ളൂവെന്നും ജില്ലകളിലെ മാനേജര്‍മാര്‍ക്ക് ഇന്നലെ ലഭിച്ച ഉത്തരവില്‍ പറയുന്നു. ബസ് സ്റ്റോപ്പുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന രീതിയിലുള്ള ഇരിപ്പു സംവിധാനമാണു ഇനി മദ്യവില്‍പനശാലകള്‍ക്കു മുന്നില്‍ ഒരുക്കുക. മദ്യവില്‍പനശാലകളോടനുബന്ധിച്ച്‌ ശുദ്ധജല വിതരണത്തിനുള്ള സൗകര്യവും ശുചിമുറികളും സജ്ജമാക്കണമെന്നും ഉത്തരവില്‍  പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം