പശുവിന്‍റെ പേരില്‍ മുസ്ലിം യുവാക്കളെ ആക്രമിക്കാനുള്ള ബിജെപി നേതാവിന്‍റെവാട്സ് അപ്പ്‌ സന്ദേശം പുറത്ത്

ബീഹാര്‍: പശുവിന്‍റെ പേരില്‍ മുസ്ലിം യുവാക്കളെ ആക്രമിക്കാനുള്ള ബിജെപി നേതാവിന്‍റെവാട്സ് അപ്പ്‌ സന്ദേശം പുറത്ത്.ബീഹാറില്‍ ജെഡിയു-ബിജെപി സര്‍ക്കാര്‍ അധികരമേറ്റതിന് പിന്നാലെ പശു സംരക്ഷണത്തിന്റെ പേരില്‍ സംസ്ഥാനത്തുണ്ടായ ആദ്യ ആക്രമണത്തിന് പിന്നില്‍ ബിജെപി നേതാക്കള്‍. ബിജെപി ഷാപൂര്‍ ടൌണ്‍ ജനറല്‍ സെക്രട്ടറി ചന്ദന്‍ പാണ്ഡെ വാട്സ്ആപ്പ് ഗ്രൂപ്പ് സന്ദേശത്തിലൂടെ ആളെക്കൂട്ടിയാണ് ഭോജ്പൂര്‍ ജില്ലയിലെ ഷാപൂര്‍ ചൌക്കില്‍വെച്ച് വാഹനം തടഞ്ഞ് മൂന്ന് മുസ്ളിം യുവാക്കളെ മര്‍ദ്ദിച്ചത്. തങ്ങളുടെ സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്നും അനധികൃത കശാപ്പ് തടയാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ബിജെപി സംസ്ഥാന കമ്മറ്റി അംഗം ഭുവാര്‍ ഓഝ പറഞ്ഞു.

പശ്ചിമ ബംഗാളിലേക്ക് മാംസവുമായി ട്രക്ക് പോകുന്നു എന്ന് താന്‍ അഡ്മിനായുള്ള ‘ഭോജ്പൂര്‍ ന്യൂസ്’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ രാത്രി രണ്ടു മണിക്കാണ് ചന്ദന്‍ പാണ്ഡെ സന്ദേശം നല്‍കിയത്. സ്ഥലത്തെ പൊലീസ്് സ്റ്റേഷനിലെ ഇന്‍ചാര്‍ജ് ആയ ബിപിന്‍ കുമാറും ഉള്‍പ്പെട്ട ഗ്രൂപ്പാണിത്. ഇതോടെ 15ഓളം വരുന്ന ബിജെപി, ബജറംഗദള്‍ പ്രവര്‍ത്തകര്‍ പ്രദേശത്തെ പെട്രോള്‍ പമ്പില്‍ തമ്പടിച്ചു. പുലര്‍ച്ച അഞ്ചുമണികഴിഞ്ഞ് എത്തിയ വാഹനം തടഞ്ഞ് ഷറഫുദ്ദീന്‍ ഖാന്‍, അജ്മുല്ല ഖാന്‍, ഗുലാം ഖാന്‍ എന്നിവരെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ മൂന്നു യുവാക്കളെയും അറസ്റ്റ് ചെയ്ത പൊലീസ് വാഹനം പിടിച്ചെടുത്തു. കണ്ടെടുത്ത മാംസം പരിശോധനയ്ക്ക് അയച്ചെന്ന് പൊലീസ് പറഞ്ഞു.

ബിജെപി നേതാക്കളായ ചന്ദന്‍ പാണ്ഡെ, അന്‍കിത് പാണ്ഡെ, രാകേഷ് തിവാരി, പങ്കജ് തിവാരി, ബജറംഗദള്‍ പ്രവര്‍ത്തകരായ നിഷു റാവു, കൃഷ്ണകാന്ത്സിങ്ങ്, ധോണി എന്നിവരാണെന്ന് വാഹനം തടഞ്ഞതെന്ന് പ്രദേശവാസികളും പൊലീസ് അധികൃതരും പറഞ്ഞു. ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും അനധികൃത മാംസകടത്ത് തെളിവുകളോട് പിടികൂടി പൊലീസിന് കൈമാറുകയാണ് തങ്ങളുടെ ജോലിയെന്നും ചന്ദന്‍ പാണ്ഡെ പറഞ്ഞു. ഷാപൂര്‍ അസംബ്ളി മണ്ഡലത്തിലെ മുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളായ റാണി സാഗര്‍, ബാഗാഹി എന്നിവയാണ് പ്രശ്ന ബാധിത പ്രദേശങ്ങളെന്ന് ഭുവാര്‍ ഓഝ പറഞ്ഞു. എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ തന്നോട് പറഞ്ഞെന്നും ഓഝ കൂട്ടിച്ചേര്‍ത്ത

വാഹനം തടഞ്ഞവര്‍ ഏത് പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണെന്ന് തിരക്കിയില്ലെന്നും വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു ചെയ്യാനുണ്ടായിരുന്നതെന്നും ജഗ്ദീഷ്പൂര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ദയാ ശങ്കര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ റെയിഡില്‍ അനധികൃത കശാപ്പ്ശാല നടത്തിയ നാലുപേര്‍ക്കെതിരെ കേസെടുത്തെന്നും ദയാ ശങ്കര്‍ പറഞ്ഞു. കന്നുകാലികശാപ്പ് നിരോധിച്ച സംസ്ഥാനമാണ് ബീഹാര്‍. കന്നുകാലികളെ കശാപ്പ് നടത്താന്‍ അധികൃതരുടെ അനുവാദം വേണം. 25 വയസ് പ്രായമായതും പ്രത്യുല്‍പ്പാദനശേഷി ഇല്ലാത്തതുമായ കാള, പോത്ത് എന്നിവയെ മാത്രമാണ് കശാപ്പിന് അനുവദിക്കുക.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം