ഖേൽ രത്ന പുരസ്കാരം; മിഥാലിയെ തഴഞ്ഞ് ബിസിസിഐ

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജിനെ തഴഞ്ഞ് ബിസിസിഐ. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിനായി മിഥാലിയുടെ പേര് കായിക മന്ത്രാലയത്തിനു നൽകുവാൻ ബിസിസിഐക്കുകഴിഞ്ഞില്ല. അതേസമയം ചേതേശ്വർ പൂജാര, ഹർമൻപ്രീത് കൗർ എന്നിവരുടെ പേര് അർജുന അവാർഡിനായി ബിസിസിഐ കായിക മന്ത്രാലയത്തിനു നൽകിയിരുന്നു.

വ​നി​താ ക്രി​ക്ക​റ്റി​ൽ 6000 റ​ണ്‍​സ് ക​ണ്ടെ​ത്തു​ന്ന ഏകതാ​രമാണ് മി​ഥാ​ലി. വ​നി​താ ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ർ​ധ​സെ​ഞ്ചു​റി​യെ​ന്ന റി​ക്കാ​ർ​ഡി​നും മി​ഥാ​ലി​യു​ടെ (49) പേരിലാ​ണ്.  മിഥാലിയുടെ പേര്  ബിസിസിഐ പരിഗണിച്ചിരുന്നെങ്കിലും നിര്‍ദിഷ്ട സമയത്ത്  മിഥാലിയുടെ പേര് സമർപ്പിക്കാന്‍ ബിസിസിഐക്ക് കഴിഞ്ഞില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം