അദ്ദേഹത്തില്‍ വിവാഹ ശേഷം ഉണ്ടായത് വളരെ വലിയ മാറ്റമാണ്; ബിസിസിഐയുടെ കരാറിൽ നിന്ന് സുരേഷ് റെയ്നയെ പുറത്താക്കിയതിന്‍റെ കാരണം കോച്ച് വെളിപ്പെടുത്തുന്നു

ന്യൂഡൽഹി: ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്നയെ ബിസിസിഐയുടെ കരാറിൽ നിന്ന് പുറത്താക്കിയതിന്‍റെ കാരണം കോച്ച് വെളിപ്പെടുത്തുന്നു.  രഞ്ജി ട്രോഫിയിലെ യുപി കോച്ച് റിസ്വാൻ ശംഷാദാണ് റെയ്നയില്‍ വിവാഹ ശേഷം ഉണ്ടായ മാറ്റമാണ് കരാറില്‍ നിന്നും പുറത്താക്കാനുള്ള കാരണമെന്ന് പറയുന്നത്.

വിവാഹ ശേഷം റെയ്നയ്ക്ക് ക്രിക്കറ്റിനോടുള്ള സമീപനത്തിൽ മാറ്റങ്ങൾ വന്നുവെന്നും അദ്ദേഹത്തിനിപ്പോൾ, ക്രിക്കറ്റ് വേണ്ട കുടുംബം മാത്രം മതി എന്ന അവസ്ഥയിലായി എന്നും കോച്ച് പറയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലിടം നേടാൻ യുവതാരങ്ങൾ അക്ഷീണ പരിശ്രമം നടത്തുന്ന സമയത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിർ‌ത്താനാണ് നിലവിലെ താരങ്ങൾ ശ്രമിക്കേണ്ടതെന്നും എന്നാല്‍ ഇവിടെ ഇതുവരെ ഉണ്ടായ സ്ഥാനം റെയ്ന നഷ്ടപ്പെടുതുകയാണെന്നും  അദ്ദേഹം ഈ സീസണിൽ മൂന്ന് രഞ്ജി മത്സരം മാത്രമാണ് കളിച്ചതെന്നും കോച്ച് കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച റിക്കാർഡുകളുളള ബാറ്റ്സ്മാനാണ് ഇടംകൈയ്യനായ റെയ്ന. ഏകദിനത്തിൽ 223 മത്സരങ്ങളിൽ നിന്ന് 36 ശരാശരിയിൽ 5,568 റൺസ് റെയ്ന നേടിയിട്ടുണ്ടെന്നും കോച്ച് പറയാന്‍ മറന്നില്ല.

മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിക്കാൻ റെയ്ന താത്പര്യം പ്രകടിപ്പിച്ചില്ലെന്നും എന്നാല്‍ ഇത്തവണ ബിസിസിഐ കരാറിൽ നിരവധി യുവാക്കൾ ഇടംപിടിക്കുകയും ഗ്രേഡ് വർധിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. ഈ സമയത്താണ് റെയ്നയെ പോലുള്ള ഒരു കളിക്കാരന്‍ ഇങ്ങനെ സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ മടികാണിക്കുന്നതെന്നും കോച്ച് റിസ്വാൻ കൂട്ടിച്ചേർത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം