ആ രാത്രി സംഭവിച്ചത് ….കടന്നുപോയ ദുർവിധികളെക്കുറിച്ച് നടി ഭാവന

അച്ഛന്‍റെ മരണവും  തന്‍റെ വിവാഹവും നടി മനസ്സ് തുറക്കുന്നു .ഒരു രാത്രി അച്ഛൻ കിടക്കുന്നതും പിറ്റേന്ന് രാവിലെ ബോധരഹിതനാകുന്നതും ഒന്നും നമുക്ക്് ചിന്തിക്കാൻ പറ്റില്ല. അച്ഛന്റെ മരണം എന്റെ ജീവിതത്തെ മാറ്റിമറിച്ചു. 58 വയസുള്ളപ്പോഴാണ് മരിച്ചത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.

ഇപ്പോൾ ആശുപത്രിയിൽ നിന്ന് തിരിച്ചു വരും എന്നു കരുതിയിരിക്കുമ്പോൾ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അച്ഛന്റെ മരണവാർത്ത അറിയുന്നു. ഇത് ശരിക്കും തലയ്ക്ക് അടിയേറ്റ പോലയായിരുന്നു. അതിനുമുമ്പ് വരെ കുട്ടിക്കളിപോലെയായിരുന്നു ജീവിതം. അതിനുശേഷം ജീവിതം മാറി മറിഞ്ഞു. ഉത്തരവാദിത്വങ്ങൾ കൂടി. ഇൗമാസം അച്ഛൻ മരിച്ചിട്ട് രണ്ടു വർഷമാകും.

അച്ഛൻ മരിക്കുന്നതിന് ഒരുമാസം മുമ്പാണ് വരൻ നവീന്റെ കുടുംബം എന്റെ വീട്ടിൽ വന്ന് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതും വിവാഹം ഉറപ്പിക്കുന്നതും. അത്രയെങ്കിലും അച്ഛനുള്ള സമയത്ത് ചെയ്യാൻ സാധിച്ചല്ലോ എന്നോർക്കുമ്പോൾ സന്തോഷമുണ്ട്.

അച്ഛന്റെ മരണശേഷം ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന തണലാണ് നവീനെന്ന് വേണമെങ്കിൽ പറയാം. ഒരുപക്ഷേ എന്റെ അമ്മയ്ക്കും ചേട്ടനുമൊക്കെ എന്നേക്കാളും ഇഷ്ടം നവീനോടായിരിക്കും.

ജനുവരിയിലാണ് വിവാഹം. കഴിഞ്ഞ ആറുവർഷമായി ഞങ്ങൾ സുഹൃത്തുക്കളാണ്. ഹൈദരാബാദ് സ്വദേശിയാണ് നവീൻ. സിനിമാ നിർമാതാവാണ്. എന്റെ മൂന്നാമത്തെ തെലുങ്ക് സിനിമയുടെ പ്രൊഡ്യൂസറായിരുന്നു. ആദ്യമൊക്കെ സിനിമയുടെ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചിരുന്നത്.

പിന്നെ ചാറ്റ് ചെയ്യുമായിരുന്നു. എന്റെ അമ്മയ്ക്ക് നവീനെ നന്നായി അറിയുമായിരുന്നു. സിനിമയിൽ നിന്നൊരാളായിക്കാണം എനിക്കു കൂട്ടായി വേണ്ടതെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. കാരണം, പുറത്തുള്ളവർ സിനിമയെ നോക്കിക്കാണുന്നതിലും നന്നായി സിനിമയിലുള്ളവർക്ക് അത് മനസിലാക്കാൻ കഴിയും, ഭാവന മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം