ഭാവന ഓണം ആഘോഷിച്ചില്ല ; അതിഥിയായി ആരുമെത്തിയില്ല , വീട്ടില്‍ തനിച്ചായിരുന്നുവെന്നും നടി

കോഴിക്കോട്:  ഓണനാളുകളില്‍ വീട്ടില്‍ അതിഥിയായി ആരുമെത്തിയില്ലെന്നും പ്രശസ്ത നടി ഭാവന .ഓണം ആഘോഷിക്കാന്‍ ഒപ്പം അമ്മയും ചേട്ടനും മാത്രം. സാധാരണ പോലൊരു ദിവസം മാത്രമായിരുന്നു ഈ ഓണം എനിക്ക്. അച്ഛന്‍ ഉണ്ടായിരുന്ന ഓണക്കാലമാണ് ഈ ഓര്‍മ്മയില്‍.

ഇന്ന് എനിക്കൊപ്പം ഓര്‍മ്മകള്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു. ചില ചിത്രങ്ങളില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ടെങ്കിലും പുതിയ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍കിയിട്ടില്ലെന്നും നടി പ്രതികരിച്ചു.മാതൃഭൂമിയാണ് പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്.

ജനുവരിയില്‍ വിവാഹം നടക്കും. വളരെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം പങ്കെടുപ്പിച്ചായിരിക്കും ചടങ്ങുകളെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി വാട്‌സ്ആപ് ഒഴിവാക്കിയിരിക്കുകയാണ്.

 

അതുകൊണ്ട് തന്നെ ഈ ഓണക്കാലത്ത് സിനിമാ ലോകത്തെ സുഹൃത്തുക്കളുടെയും ആരാധകരുടേയും ആശംസകള്‍ എത്തിയില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം