നടി ഭാവനയുടെ വിവാഹം വീണ്ടും മാറ്റി ; കാരണം എന്ത്?

അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന്  മാറ്റിവെച്ച നടി ഭാവനയും കന്നട സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം വീണ്ടും  മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. കന്നട മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ലളിതമായാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്.

ഒക്ടോബറിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹതിയ്യതി മാറ്റിയെന്നാണ് പുതിയ വാര്‍ത്ത. ഭാവനയുടെ സിനിമാതിരക്കുകളാണ് വിവാഹം മാറ്റിവെക്കാന്‍ കാരണമെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്ടെന്ന് വിവാഹം മാറ്റിവെച്ചതിന് കാരണം മറ്റൊന്നാണെന്ന് വേറൊരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അടുത്തിടെ, മലയാള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് ഭാവന പറഞ്ഞിരുന്നു. വിവാഹതിയ്യതി നിശ്ചയിട്ടില്ലെന്ന് ഭാവന പറഞ്ഞു. മലയാള സിനിമയില്‍ ഇപ്പോള്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഭാവന വ്യക്തമാക്കിയിരുന്നു.

ഭാവന നായികയായ കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ഈ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹത്തിലേക്ക് എത്തിയതും. കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇവരുടെ വിവാഹം നടക്കേണ്ടതായിരുന്നുവെങ്കിലും അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് വിവാഹം നീളുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം