പാവം നമ്മുടെ ഭാവനയ്ക്ക് തെറിയുടെ പൊങ്കാല; പണി കിട്ടിയത് എന്തിന് ?

 പാവം നമ്മുടെ ഭാവനയ്ക്ക് തെറിയുടെ പൊങ്കാല; പണി കിട്ടിയത് എന്തിന് ? …നേരവും കാലവും സാഹചര്യവും നോക്കാതെ സോഷ്യൽ മീഡിയയിൽ തെറി പറയുന്നവരാണ് മലയാളികൾ. നല്ലൊരു ശതമാനം പേരും സത്യവും മിഥ്യയും മനസിലാക്കാതെയായിരിക്കും സോഷ്യൽ മീഡിയയിലെ പലവാർത്തകൾക്കും പിന്നാലെ പോകുന്നത്. ഇപ്പോഴിതാ അത്തരത്തിൽ സോഷ്യൽ മീഡിയയിലെ സൈബർ ബുദ്ധിജീവികളുടെ ഇരയായിരിക്കുകയാണ് നടി ഭാവന.

കര്‍ണാടകയിലെ സിനിമ, സീരിയല്‍ നടി ഭാവന ബിജെപിയില്‍ ചേർന്നുവെന്ന വാർത്തയാണ് തെറ്റിദ്ധാരണകൾക്കിടയാക്കിയത്. സംഭവം കേട്ടപാതി കേൾക്കാത്തപാതി ഒരൂ കൂട്ടം പേർ ഭാവനയുടെ ഫെയ്സ്ബുക്ക് വാളിലേക്ക് വച്ചുപിടിച്ചു. പിന്നെ കമന്റുകളുടെ പൂരമായിരുന്നു.

‘നാണമുണ്ടോ സംഘികളുടെ കൂടെ വോട്ട് തെണ്ടാന്‍? നിന്റെയൊക്കെ ഒറ്റ പടം ഇന്ത്യയില്‍ ഇറക്കാന്‍ വിടില്ല, വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ബിജെപിയോടൊപ്പം കൂടിയ ഭാവന മലയാളികള്‍ക്ക് ആകെ അപമാനമാണ്…’ എന്നിങ്ങനെ പോയി കമന്റുകൾ

ഭാവനയുടെ അക്കൗണ്ടിൽ തെറിവിളിച്ചവരും അക്കൗണ്ട് കിട്ടാത്തവരും ഭര്‍ത്താവ് നവീനിന്റെ അക്കൗണ്ടിലും രൂക്ഷമായ കമന്റുകളുമായെത്തി. നടിയുടെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വരെ കൂട്ടിക്കുഴച്ച് അശ്ലീലം പറഞ്ഞവരും കുറവല്ല.

ഇതിനിടെ നടി മാറിപ്പോയെന്ന് മനസിലാക്കി ചിലര്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്തെങ്കിലും സംഭവം കൈവിട്ടു പോയിരുന്നു.

കന്നട നടി ഭാവന രാമണ്ണയാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം