പ്രണോയിക്ക് അടിതെറ്റി; അവാസന നിമിഷവും പൊരുതി

ജക്കാര്‍ത്ത: പ്രണോയിക്ക് അടി തെറ്റി. ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഒളിന്പിക് ചാന്പ്യന്‍ ചെന്‍ ലോംഗിനെ തകര്‍ത്ത് മുന്നേറിയ ഇന്ത്യയുടെ അഭിമാന മലയാളി താരം എച്ച്.എസ്.പ്രണോയിയുടെ കുതിപ്പ് സെമിഫൈനലില്‍ അവസാനിച്ചു. ജപ്പാന്റെ കസുമാസ സാകിയോടാണ് പ്രണോയ് സെമിയില്‍ പൊരുതി തോറ്റത്. കടുത്ത പോരാട്ടം കാഴ്ചവച്ച പ്രണോയ് ആദ്യ സെറ്റ് നേടിയ ശേഷമാണ് തോല്‍വി വഴങ്ങിയത് എന്നത് നിരാശ വര്‍ധിപ്പിച്ചു. സ്‌കോര്‍ 21-17, 26-28, 18-21.

ആദ്യ സെറ്റില്‍ ജപ്പാന്‍ താരത്തെ നിലംപരിശാക്കിയ പ്രണോയ് രണ്ടാം സെറ്റില്‍ കനത്ത പോരാട്ടം നടത്തി. 28-26 എന്ന പോയിന്റ് നിലയിലേക്ക് മത്സരം ഉയര്‍ന്നപ്പോഴാണ് പ്രണോയ് അടിയറവ് പറഞ്ഞത്. കനത്ത പോരാട്ടത്തില്‍ രണ്ടാം സെറ്റ് നഷ്ടമായപ്പോള്‍ ആത്മവിശ്വാസം പോയ പ്രണോയ് മൂന്നാം സെറ്റില്‍ പോരാട്ടവീര്യം ചോര്‍ന്ന നിലയിലാണ് കളിച്ചത്. ഇതോടെ ജപ്പാന്‍ താരം ഫൈനലിലേക്ക് മുന്നേറി.

പ്രണോയി പരാജയപ്പെട്ടെങ്കിലും ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. രണ്ടാം സെമിയില്‍ കെ.ശ്രീകാന്ത് ഇന്നിറങ്ങും. ലോക ഒന്നാം നന്പര്‍ ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹോയാണ് ശ്രീകാന്തിന്റെ എതിരാളി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം