ശാസ്ത്രിയുടെ സമ്മർദ്ദം ഫലിച്ചു;ബൗളിംഗ് പരിശീലകനായി ഭരത് അരുണിനെ നിയമിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ബൗളിംഗ് പരിശീലകനായി ഭരത് അരുണിനെ നിയമിച്ചു. സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്.ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരടങ്ങിയ ബിസിസിഐയുടെ ഉപദേശക സമിതിയുടേതാണ് തീരുമാനം.

പരിശീലകൻ രവി ശാസ്ത്രിക്കൊപ്പം ബൗളിംഗ് പരിശീലകനായി സഹീർഖാനെ ബിസിസിഐ ഉപദേശക സമിതി നിയമിച്ചിരുന്നു. എന്നാൽ രവി ശാസ്ത്രി ഇതിനെ ശക്തമായി എതിർത്തു. ഭരത് അരുണിനെ ബൗളിംഗ് കോച്ചായി ലഭിക്കണമെന്ന് ശാസ്ത്രി ബിസിസിഐയെ അറിയിച്ചു. ശാസ്ത്രിയുടെ സമ്മർദ്ദം ഫലിച്ചതോടെ ബൗളിംഗ് പരിശീലകനായിരുന്ന സഹീർ ഖാൻ ബൗളിംഗ് ഉപദേശകനായി മാറി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം