ബാര്‍ കോഴ; നിയമോപദേശം മാണിക്കനുകൂലം

km maniതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്ന തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.  തുടരന്വേഷണത്തിന് പ്രസക്തിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതോടെ ബാര്‍ കോഴക്കേസ് സങ്കീര്‍ണ്ണമായ നിയമനടപടികളിലേക്ക് കടക്കും.

നിയമപദേശ മായിരുന്നു ബാര്‍ കോഴയുടെ ഗതി തീരുമാനിക്കേണ്ടിയിരുന്നത് .  പക്ഷെ മാണിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ നിയമോപദേശം വന്നതോടെ അന്വേഷണസംഘമാണ് വെട്ടിലായത്.  മാണി പണം ആവശ്യപ്പെട്ടതിനും പണം സ്വീകരിച്ചശേഷം എന്തെങ്കിലും ആനുകൂല്യം ചെയ്തു നല്‍കിതായും തെളിവില്ലെന്നാണ് നിയമോപദേശകന്റെ റിപ്പോര്‍ട്ട്.

300ലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ശാത്രീയ പരിശോധന നടത്തുകയും ചെയ്ത് അന്വേഷണസംഘം ലഭിക്കാവുന്ന തെളിവുകള്‍ ശേഖരിച്ചിരുന്നു. മാണിക്ക് പണം കൊണ്ടുനല്‍കിയെന്ന് ബിജുരമേശ് മൊഴി നല്‍കിയ ഒരു ബാറുടമകളും മാണിക്കെതിരെ മൊഴി നല്‍കിയില്ല. ഇനിയും അവരില്‍ നിന്നും അന്വേഷണത്തിന് അനുകൂലമൊഴി വിജിലന്‍സ് പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ ഒരു തുടരന്വേഷണത്തിന് പ്രസക്തയില്ലെന്നാണ് അന്വേഷണസംഘത്തിന് നിയമനം. ആരോപണം തെളിയിക്കാന്‍ മതിയായ തെളിവില്ലെന്ന് ചൂണ്ടിയാകും വൈകാതെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശന്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക.

സ്വന്തം നിലയില്‍ നിയമോപദേശം സ്വീകരിക്കുമെങ്കിലും കേസെടുക്കണമെന്ന നിലപാടിലേക്ക് ഡയറക്ടറും കടക്കാന്‍ സാധ്യതയില്ല. അന്തിമറിപ്പോര്‍ട്ട് വരുന്നതിനുശേഷം ആക്ഷേപമുണ്ടെങ്കില്‍ മേല്‍നോട്ട ഹര്‍ജിയുമായി കോടതിയെത്തിവര്‍ക്ക് വീണ്ടും സമീപിക്കാമെന്നാണ് കോടതി നിര്‍ദ്ദേശം. അതിനാല്‍ വൈക്കം വിശ്വനും, സുനില്‍കുമാര്‍ എംഎല്‍എയും ബിജുരമേശുമെല്ലാം കോടതിയെ സമീപിക്കും. ഇതോടെ ബാര്‍കോഴ കോടതിനടപടികളിലേക്ക് കടക്കും. പിന്നീട് തീരുമാനം കോടതിയുടെതായി മാറും.

അതേ സമയം ബാര്‍ കോഴക്കേസില്‍ കെഎം മാണിക്ക് അനുകൂലമായ നിയമോപദേശം യു!ഡിഎഫിന് ആശ്വാസമായിരിക്കുകയാണ്. അതേസമയം സര്‍ക്കാര്‍ ഭരണ സംവിധാനം മുഴുവന്‍ ഉപയോഗിച്ച് അഴിമതി കേസുകള്‍ അട്ടിമറിക്കുകയാണെന്ന പ്രചാരണം ഇടതുമുന്നണി യുഡിഎഫിനെതിരെ ശക്തമായി ഉയര്‍ത്തും.

മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തെളിവുകള്‍ ഉണ്ടെന്നായിരുന്നു ബാര്‍ കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി നല്‍കിയ അന്തിമ റിപ്പോര്‍ട്ട്. എന്നാല്‍ നിയമോപദേശം മാണിക്ക് അനുകൂലമായി മാറി. മാണിക്കും സര്‍ക്കാരിനും എതിരെ ശക്തമായ ആരോപണം തണുപ്പിക്കാന്‍ ഈ നിയമോപദേശം കൊണ്ട് സര്‍ക്കാരിനും യുഡിഎഫിനും കഴിയും. കേസ് നിഷ്പക്ഷമായി നടത്തിയതെന്ന് സര്‍ക്കാരിന് പറയാം.

നിയമോപദേശം മാണിക്കനുകൂലമായതിനാലാണ് കേസെടുക്കാത്തതെന്നും പറയാം. ഇനിയിപ്പോള്‍ നിയമോപദേശത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ എന്ത് തീരുമാനമെടുക്കും എന്നാണ് ഇനി അറിയാനുള്ളത്. അത് ഉടനെ ഉണ്ടാകുമോ എന്നുള്ളതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. അപ്പോഴും ബാര്‍ കോഴ കേസില്‍ ഗൂഡാലോചനയുണ്ട് എന്ന മാണിയുടെ അഭിപ്രായത്തിന് രാഷ്ട്രീയ പ്രധാന്യമുണ്ട്. മാണി പറയുന്ന ഗൂഢാലോചന ആഭ്യന്തരമാണോ ബാഹ്യമാണോ എന്നുള്ളതാണ് ഉയരുന്ന പ്രധാന ചോദ്യം.

അതേ സമയം യുഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്നു വന്ന ബാര്‍ കോഴ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു എന്ന വാദമായിരിക്കും ഇടതുമുന്നണി ഉയര്‍ത്തുക. പ്രത്യേകിച്ചും മാണിയെ കുറ്റവിമുക്തനാക്കുന്ന നിയമോപദേശം നല്‍കിയ വിജിലന്‍സ് നിയമോപദേശകന്‍ സര്‍ക്കാരിന് കീഴിലുള്ള ഒരാളാണാന്നെരിക്കെ. ഇപ്പോഴത്തെ നിയമോപദേശം കൊണ്ട് ബാര്‍ കോഴ വിഷയം മാറ്റിവെക്കാനായിരിക്കില്ല, അരുവിക്കരയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി ഉന്നയിക്കാനായിരിക്കും പ്രതിപക്ഷ ശ്രമം. കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം തുടരുന്നതും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം