നിര്‍മാണത്തിലിരുന്ന വീട്ടില്‍നിന്ന് 100 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു

നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്ന് 100 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകണക്കിന് നോട്ടുകളാണ് എന്‍.ഐ.എ പിടിച്ചെടുത്തത്. കാണ്‍പൂരിലെ സ്വരൂപ് നഗറിലാണ് സംഭവം. ഒരു കെട്ടിട നിര്‍മാതാവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ ഐ എ നടത്തിയ റെയ്ഡിലായിരുന്നു വന്‍ അസാധു നോട്ട് ശേഖരം കണ്ടെത്തിയത്. പണിപൂര്‍ത്തിയാകാത്ത വീട്ടില്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മെത്തയുടെ രൂപത്തില്‍ അടുക്കിവച്ച നിലയില്‍ നോട്ടുകള്‍ കണ്ടെടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം