ബന്ധു നിയമനം; ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ 10 യുഡിഎഫ് നേതാക്കള്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: ബന്ധു നിയമനത്തില്‍  ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ 10 യുഡിഎഫ് നേതാക്കള്‍ക്കെതിരെ അന്വേഷണത്തിനു  തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള പത്ത് യുഡിഎഫ് നേതാക്കള്‍ക്കെതിരെയാണ് അന്വേഷണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്, മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വിഎം ശിവകുമാര്‍, പികെ ജയലക്ഷ്മി, കെഎം മാണി, മുന്‍ ധനമന്ത്രി കെഎം മാണി, കെസി ജോസഫ് എന്നിവര്‍ അടക്കമുള്ളവര്‍ ക്കെതിരെയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം