ബാണാസുരസാഗര്‍ അപകടം; ബിനുവിന്റെ മൃതദേഹവും കണ്ടെത്തി

വയനാട്: ബാ​​​ണാ​​​സു​​​ര​​​സാ​​​ഗ​​​ർ ഡാമിൽ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി കു​​​ട്ട​​​ത്തോ​​​ണി​​​ക​​​ൾ മ​​​റി​​​ഞ്ഞ് കാ​​​ണാ​​​താ​​​യ​​​തി​​​ൽ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ചെ​​​ന്പു​​​ക​​​ട​​​വ് മോ​​​ളേ​​​ക്കു​​​ന്നേ​​ൽ ബി​​​നു​​​വി​​​നെ​​​യാ​​​ണ് (42) ഇന്ന് രാവിലെ കണ്ടെത്തിയത്. മൃതദേഹം മാ​​​ന​​​ന്ത​​​വാ​​​ടി ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേക്ക് മാറ്റി.

മത്സ്യബന്ധനത്തിനായി രണ്ട് കുട്ട തോണികള്‍ ഒരുമിച്ചു കെട്ടിയാണ് ഏഴു സുഹൃത്തുക്കള്‍  ഡാമിൽ ഇറങ്ങിയത്. അതി ശക്തമായ കാറ്റിലും മഴയിലുംപെട്ട് കുട്ടതോണികള്‍ മറിയുകയായിരുന്നു. ഇതില്‍ മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. നാലുപേരെ കാണാതാവുകയും ചെയ്യുകയായിരുന്നു.

താ​​​മ​​​ര​​​ശേ​​​രി തു​​​ഷാ​​​ര​​​ഗി​​​രി നെ​​​ല്ലി​​​പ്പൊ​​​യി​​​ൽ കാ​​​ട്ടി​​​ല​​​ത്തു​​​വീ​​​ട്ടി​​​ൽ ച​​​ന്ദ്ര​​​ന്‍റെ മ​​​ക​​​ൻ സ​​​ച്ചി​​​ന്‍റെ (20) മൃ​​​ത​​​ദേ​​​ഹം വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. താ​​​മ​​​ര​​​ശേ​​​രി തു​​​ഷാ​​​ര​​​ഗി​​​രി ചെ​​​ന്പു​​​ക​​​ട​​​വ് നെ​​​ല്ലി​​​പ്പൊ​​​യി​​​ൽ മ​​​ണി​​​ത്തൊ​​​ടി മാ​​​ത്യു​​​വി​​​ന്‍റെ മ​​​ക​​​ൻ മെ​​​ൽ​​​ബി​​​ൻ(34), ത​​​രി​​​യോ​​​ട് സി​​​ങ്കോ​​​ണ പ​​​ടി​​​ഞ്ഞാ​​​റെ​​​ക്കു​​​ടി​​​യി​​​ൽ വി​​​ത്സ​​​ണ്‍ (50)എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ബു​​​ധ​​​നാ​​​ഴ്ച ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

നാ​​​വി​​​ക​​​സേ​​​ന, അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​ന എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ ക​​​ൽ​​​പ്പ​​​റ്റ തു​​​ർ​​​ക്കി ജീ​​​വ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യും പോ​​​ലീ​​​സും നാ​​​ട്ടു​​​കാ​​​രും ചേർന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിത്. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തിലായിരുന്നു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ള്‍ നടത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം