സ്വാദിഷ്ടമായ ഏത്തപ്പഴം ഹല്‍വ തയ്യാറാക്കാം

ഹല്‍വ ഇനി കടയില്‍ നിന്നും വാങ്ങേണ്ട ഏത്തപ്പഴം കൊണ്ടുള്ള ഒരടിപൊളി കൊതിയൂറും ഹല്‍വ വീട്ടില്‍ ഉണ്ടാക്കാം.

ഏത്തപ്പഴം ഹൽവ തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍

ഏത്തപ്പഴം,

ശർക്കര,

നെയ്യ്,

അണ്ടിപ്പരിപ്പ് ,

തേങ്ങ,

അരിപ്പൊടി,

ഏലക്ക

തയ്യാർ ചെയുന്ന വിധം

നല്ല പഴുത്ത ഏത്തപ്പഴം പുഴുങ്ങി അരിയും നാരും കളഞ്ഞ് തണുപ്പിക്കുക. 1 കിലോ ഏത്തപ്പഴത്തിന് 1/2 കിലോ ശർക്കര എടുത്ത് ഉരുക്കി അരിച്ചെടുക്കുക. ഏത്തപ്പഴം നുറുക്കിയതും ശർക്കര പാനിയും ചേര്‍ത്ത് മിക്സിയിൽ നന്നായി അരചെടുക്കുക. ചുവടു കട്ടിയുള്ള പാത്രം അടുപ്പത്തു വച്ച് നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും ചെറുതായി അരിഞ്ഞ തേങ്ങയും വറുത്തെടുക്കുക. ബാക്കി വന്ന നെയ്യിലേക്ക് ഏത്തപ്പഴം ശർക്കര കൂട്ട് ഒഴിക്കുക. നന്നായി ഇളക്കി വഴറ്റുക. മൂന്നു സ്പൂൺ അരിപ്പൊടി കുറച്ചു വെള്ളത്തില്‍ കലക്കി ഇതിലേക്ക് ഒഴിക്കുക . ഏലക്ക പൊടിച്ചതും വറുത്ത് വച്ച അണ്ടിപരിപ്പും തേങ്ങയും ചേര്‍ക്കുക. കുറേശ്ശെ നെയ്യ് ഒഴിച്ച് പാത്രത്തിൽ നിന്നും വിട്ട് വരുന്നതു വരെ തുടർച്ചയായി ഇളക്കി വരട്ടി എടുത്തു നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക .  സ്വാദിഷ്ടമായ ഏത്തപ്പഴം ഹൽവ റെഡി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം