കെ.കരുണാകരന്‍ അസംബ്ലി സീറ്റ്‌ വാഗ്‌ദാനം ചെയ്‌തു:ബാലചന്ദ്രമേനോന്

balachandra menonതെരഞ്ഞെടുപ്പിന്‌ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ ബാലചന്ദ്രമേനോനെ കണ്ടു- തികച്ചും ഔദ്യോഗികമായ കണ്ടുമുട്ടല്‍. സിനിമാക്കാരനായിരുന്ന ബാലചന്ദ്രമേനോന്‍ ഇടതുപക്ഷ സഹയാത്രികനായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. ലോക്‌സഭാ-അസംബ്ലി തെരഞ്ഞെടുപ്പ്‌ വേളയില്‍ സ്‌ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരിക്കല്‍ പോലും ബാലചന്ദ്രമേനോന്‍ മത്സരിക്കുന്ന കാര്യം പറഞ്ഞുകേട്ടിരുന്നില്ല. ഫാത്തിമാ കോളജിലും യൂണിവേഴ്‌സിറ്റി കോളജിലും മേനോന്‍ മത്സരിച്ച്‌ ജയിച്ചിരുന്നു. മാത്രമല്ല, രാഷ്‌ട്രീയ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഒരു രാഷ്‌ട്രീയ സിനിമയും സംവിധാനം ചെയ്‌തു.
ബാലചന്ദ്രമേനോന്റെ രാഷ്‌ട്രീയ ഇന്റര്‍വ്യൂ
balachandra menon2? തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സര്‍വ്വകലാവല്ലഭനായിരുന്നു. അന്നത്തെ രാഷ്‌ട്രീയം, സഹപാഠികള്‍…
ഠ പ്രസംഗം, അഭിനയം, എഴുത്ത്‌,പാട്ട്‌ അങ്ങനെ എല്ലാ കാര്യങ്ങളിലും മിടുക്കനായിരുന്നെന്ന്‌ സഹപാഠികള്‍ പറഞ്ഞു. എന്നാല്‍ എന്നെക്കൊണ്ട്‌ കഴിയാവുന്നവയൊക്കെ ഞാന്‍ ചെയ്‌തു. യൂണിവേഴ്‌സിറ്റി കോളജിലെ ശക്‌തരായ വിദ്യാര്‍ത്ഥി യൂണിയനുകളായിരുന്ന എസ്‌.എഫ്‌.ഐ., കെ.എസ്‌.യു. സ്‌ഥാനാര്‍ത്ഥികളെ പിന്തള്ളിയാണ്‌ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടതും എസ്‌.എഫ്‌.ഐ. പിന്തുണയോടെ ചെയര്‍മാനായതും. ലെനിന്‍ രാജേന്ദ്രന്‍, ചെറിയാന്‍ ഫിലിപ്പ്‌, കടകംപള്ളി സുരേന്ദ്രന്‍, വേണുനാഗവള്ളി എന്നിവര്‍ കോളജിലെ സുഹൃത്തുക്കളായിരുന്നു.പ്രൊഫ. ആനന്ദക്കുട്ടന്‍, തിരുനല്ലൂര്‍ കരുണാകരന്‍, ഒ.എന്‍.വി. കുറുപ്പ്‌, വിഷ്‌ണു നാരായണന്‍ നമ്പൂതിരി എന്നീ അധ്യാപകരുടെ ശിക്ഷണവും ലഭിച്ചു.
? ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌.
balachandra_menon3 കൊല്ലം ഫാത്തിമാ കോളജില്‍. അന്നവിടെ സ്വതന്ത്രസ്‌ഥാനാര്‍ത്ഥിയായി മത്സരിക്കുകയും യൂണിയന്‍ അസോസിയേറ്റ്‌ സെക്രട്ടറിയാവുകയും ചെയ്‌തു. ഫാത്തിമ കോളജില്‍നിന്നും യൂണിവേഴ്‌സിറ്റി കോളജിലെത്തിയപ്പോഴാണ്‌ കുറെ സുഹൃത്തുക്കളെ കിട്ടിയത്‌. അന്നവിടെ ലെനിന്‍ രാജേന്ദ്രനായിരുന്നു എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറി.
? പിന്നീട്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചില്ലെ.
ഠ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചില്ല. കാരണം, അങ്ങനെ ഒരു ഓഫര്‍ വന്നപ്പോള്‍ സിനിമയില്‍ തിരക്കുള്ള നടനും സംവിധായകനും എല്ലാമായി ഞാന്‍ മാറിയിരുന്നു.
? ആരാണ്‌ രാഷ്‌ട്രീയത്തില്‍ ഇറങ്ങാന്‍ അസംബ്ലി സീറ്റ്‌ വാഗ്‌ദാനം ചെയ്‌തത്‌.
balachandra menon4ഠ ലീഡര്‍ കെ. കരുണാകരന്‍. എന്നെ സ്‌ഥാനാര്‍ത്ഥിയാക്കാന്‍ ആഗ്രഹമുണ്ടെന്നും അതുകൊണ്ട്‌ നേരില്‍ കാണണമെന്ന്‌ അദ്ദേഹം പറഞ്ഞു. അതനുസരിച്ച്‌ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ക്ലിഫ്‌ഹൗസില്‍ ചെന്നു. അപ്പോഴദ്ദേഹം പൂജാമുറിയിലായിരുന്നു. പൂജാമുറിയില്‍നിന്നും വരുന്നതുവരെ ഞാന്‍ ലീഡറുടെ ഭാര്യ കല്യാണിക്കുട്ടിയമ്മയുമായി സംസാരിച്ചു. ഞാന്‍ വന്നകാര്യം സൂചിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ‘ഒരു കാരണവശാലും രാഷ്‌ട്രീയത്തില്‍ വരരുത്‌.’ അപ്പോള്‍ ലീഡര്‍ പൂജാമുറിയില്‍നിന്നും വന്നു. ‘എന്തായി ഞാന്‍ പറഞ്ഞ കാര്യം.’ എന്ന്‌ ലീഡര്‍ ചോദിച്ചപ്പോള്‍ എനിക്ക്‌ രാഷ്‌ട്രീയത്തില്‍ താല്‌പര്യമില്ലെന്നും ഇപ്പോള്‍ ചെയ്യുന്ന ജോലിയിലാണ്‌ താല്‌പര്യമെന്നും പറഞ്ഞു. ലീഡര്‍ അപ്പോള്‍ കല്യാണിക്കുട്ടിയമ്മയെ നോക്കി കണ്ണിറുക്കി, ചിരിച്ചു; എല്ലാം മനസിലായെന്ന ഭാവത്തില്‍.

Loading...