കുഞ്ഞുങ്ങളുടെ പേടി അകറ്റാന്‍ നമ്മള്‍ എന്ത് ചെയ്യണം

കൊച്ചുകുട്ടികളില്‍ പലതരം പേടികള്‍ കാണും. പാറ്റയും പല്ലിയും മുതല്‍ ഇരുട്ടും ഇടിമിന്നലും വരെ അവരെ പേടിപ്പെടുത്തും. ഇത്തരം കുഞ്ഞു പേടികളെ അച്ഛനമ്മമാര്‍ക്കു തന്നെ മാറ്റാവുന്നതേയുള്ളു. കുട്ടികളിലെ പേടി മാറ്റാന്‍ ആദ്യം അവരെ ബോധവല്‍ക്കരിക്കണം.

പതിയെ പതിയെ പേടിയുള്ളതുമായി ഇടപഴകിപ്പിച്ച് പേടിമാറ്റുക. ഇരുട്ട് പേടിയുള്ള കുട്ടികളെ ഒറ്റയ്ക്ക് കിടത്തുന്നതിന് മുന്‍പ് പാരന്‍സിനൊപ്പം മറ്റൊരു കട്ടിലില്‍ കിടത്തി ശീലിപ്പിക്കുക. പിന്നീട് മെല്ലെ മാത്രം മാറ്റുക. കുട്ടികളെ എപ്പോഴും അഭിന്ദിക്കുക.

ചെറിയ കാര്യങ്ങളില്‍ പോലും അഭിനന്ദിക്കുക പേടി ഉള്ളതിനെ സര്‍വസാധാരണമായ കാര്യമാണെന്ന് പറഞ്ഞ് സമാധാനിപ്പിക്കുക. കുഞ്ഞിന്റെ കുഞ്ഞുകുഞ്ഞു പേടികളെ മെല്ലെ മെല്ല അനുനയത്തിലൂടെ, കഥകളിലൂടെ ആത്മവിശ്വാസം വര്‍ധിപ്പിച്ച് വേണം മാറ്റിയെടുക്കാന്‍. എന്നിട്ടും മാറിയില്ലെങ്കില്‍ മനശാസ്ത്ര സഹായം തേടുക.

 

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം