കെ ബാബുവിനെതിരായ ഉത്തരവിന് സ്റ്റേ

k.babuകൊച്ചി: കെ. ബാബുവിനെതിരായ വിജിലൻസ് കോടതി ഉത്തരവിന് ഹൈകോടതി സ്റ്റേ അനുവദിച്ചു. ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ.ബാബുവാണ് ഹൈകോടതിയെ സമീപിച്ചത്. രണ്ടു മാസത്തേക്കാണ് ഹൈകോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. വിജിലൻസ് കോടതി അനാവശ്യമായി തിടുക്കം കാണിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ദ്രുതപരിശോധന തുടരാമെന്നും കോടതി വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം