ബാബു ഭരദ്വാജ് അന്തരിച്ചു

babu-baradwaj-400x300കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് അന്തരിച്ചു. 68 വയസായിരുന്നു.  ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ വെച്ച് രാത്രി 9.30 നായിരുന്നു അന്ത്യം. വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.
മികച്ച നോവലിനുള്ള 2006 ലെ സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിനായിരുന്നു അവാര്‍ഡ് ലഭിച്ചത്. 1948 ല്‍ കോഴിക്കോട് ജില്ലയിലെ ചേമഞ്ചരിയില്‍ ജനിച്ചു. പിതാവ് എംആര്‍ വിജയരാഘവന്‍, മാതാവ് കെപി ഭവാനി. പൊയില്‍ക്കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രഇസ്ത്യന്‍ കൊളെജ് , തൃശൂര്‍ എഞ്ചിനീയറിംഗ് കൊളെജ് എന്നിവിടങ്ങളില്‍ പഠനം.

രവീന്ദ്രന്‍ സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എ്‌ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ്. പ്രവാസിയുടെ കുറിപ്പുകള്‍, ശവഘോഷയാത്ര പപ്പറ്റ് തീയേറ്റര്‍, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യ നഗരങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം