ബാബറി മസ്ജിദ് ഗൂഢാലോചന കേസ് ; മുതിര്‍ന്ന ബിജെപി നേതാക്കളുടെ വിചാരണ ഇന്ന്

ന്യൂഡൽഹി: ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ മുതിർന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളുടെ വിചാരണ ഇന്ന് ആരംഭിക്കും. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ലക്നോ സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. അദ്വാനി അടക്കമുള്ള പ്രതികളെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് കേസ് വിചാരണ നടത്തി രണ്ടു വർഷത്തിനുള്ളിൽ വിധി പറയണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
    അദ്വാനിക്കു പുറമേ മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ 13 ബിജെപി നേതാക്കള്‍ ബാബറി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസിലെ മറ്റൊരു പ്രതിയായ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍സിങ് വിചാരണ നേരിടില്ല. ഭരണഘടനാ പരിരക്ഷയുളളതിനാലാണിത്. അദ്ദേഹം ഗവർണർ പദവി വിട്ടതിനു ശേഷമായിരിക്കും വിചാരണ നേരിടുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം