ബാബ രാംദേവിന് പണി കിട്ടി; പതഞ്‌ജലി ഉത്പന്നങ്ങള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു

ഹരിദ്വാര്‍: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകളില്‍ ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങളില്‍ 40 ശതമാനവും നിലവാര പരിശോധനയില്‍ താഴെയാണെന്ന് തെളിഞ്ഞത്.ഹരിദ്വാറിലെ ആയൂര്‍വ്വേദ യുനാനി ഓഫീസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം പരിശോധിച്ച 82 സാമ്പിളുകളില്‍ 32 എണ്ണം നിലവാരമില്ലാത്തവയാണെന്ന് ഗുണനിലവാര പരിശോധനയില്‍ തെളിഞ്ഞെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.

ഉത്തരഖണ്ഡ് സംസ്ഥാന ലബോറട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്ക് ക്രമത്തില്‍ കൂടുതല്‍ അമ്ല സ്വാഭാവമുണ്ടെന്ന് തെളിഞ്ഞു. എന്നാല്‍ ലാബ് റിപ്പോര്‍ട്ട് പതഞ്ജലി മാനേജിങ്ങ് ഡയറക്ടര്‍ ആചാര്യ ബാല്‍കൃഷ്ണ നിഷേധിച്ചു.

കഴിഞ്ഞ മാസം പതഞ്ജലിയുടെ അംല ജ്യൂസ് സൈനിക ക്യാന്റീനില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. വെസ്റ്റ് ബംഗാള്‍ പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറിയിലെ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്പന്നങ്ങള്‍ നീക്കിയത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം